പ്ര​ണ​യ​ത്തി​ന് എ​ത്ര ഘ​ട്ട​ങ്ങ​ളു​ണ്ട്? ചി​ന്തി​പ്പി​ച്ചും ചി​രി​പ്പി​ച്ചും ഓ​ശാ​ന ട്രെ​യി​ല​ർ
Thursday, October 17, 2024 11:15 AM IST
പ്ര​ണ​യ​ത്തി​ന് പ​ല സ്റ്റേ​ജ​സു​ണ്ട​ത്രേ.... എ​ന്‍റെ അ​റി​വി​ൽ അ​ത് ലൗ ​അ​റ്റ് ഫ​സ്റ്റ് സൈ​റ്റ്, സെ​ക്ക​ന്‍റ് സ്റ്റേ​ജ്, തേ​ർ​ഡ് സ്റ്റേ​ജ് പി​ന്നെ ഇ​തി​നി​ട​ക്ക് സം​ഭ​വി​ക്കു​ന്ന ഫ്ര​ണ്ട്ഷി​പ്പ്, ഡ്രാ​മ, ഇ​മോ​ഷ​ൻ​സ്, ബ്രേ​ക്ക​പ്പ്, പാ​ച്ച​പ്പ്, ഇ​തൊ​ക്കെ ക്ലീ​ഷേ ആ​ണ​ന്നും, പ​റ​ഞ്ഞു പ​ഴ​കി​യ​തു​മാ​ണ​ന്നു​മൊ​ക്കെ അ​റി​യാം. പ​ക്ഷെ എ​ന്തു ചെ​യ്യാ​നാ​ണ് ഭാ​യ്... മാ​റ്റ​റ് പ്ര​ണ​യ​മാ​യി​പ്പോ​യി​ല്ലേ? സോ...​ലെ​റ്റ്സ് ലൗ ...

​എ​ൻ.​വി. മ​നോ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​ശാ​ന എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​താ​ണ് പ്ര​ണ​യ​ത്തി​ന്‍റെ ഈ ​നി​ർ​വ​ച​ന​ങ്ങ​ൾ. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ ആ​സി​ഫ് അ​ലി, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ർ​ജു​ൻ അ​ശോ​ക​ൻ, ബി​ബി​ൻ ജോ​ർ​ജ്, മി​യാ ജോ​ർ​ജ്, അ​നു സി​താ​ര, അ​നു​ശ്രീ എ​ന്നി​വ​രു​ടെ ഒ​ഫീ​ഷ്യ​ൽ പേ​ജി​ലൂ​ടെ പു​റ​ത്തു​വി​ട്ട ഈ ​ടീ​സ​ർ യു​വ​ജ​ന​ങ്ങ​ളു​ടെ ഏ​റെ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.



പ്ര​ണ​യ​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ കാ​ത​ലാ​യ വി​ഷ​യം ആ ​വി​ഷ​യ​മാ​ണ് ടീ​സ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്ക​പ്പെ​ടുന്ന​തും. എം.​ജെ.​എ​ൻ. പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മാ​ർ​ട്ടി​ൻ ജോ​സ​ഫ് മ​ഞ്ഞ​പ്ര നി​ർ​മി​ക്കു​ന്ന​താ​ണ് ഈ ​ചി​ത്രം.

ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തി​ൽ പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വി​കാ​ര​ങ്ങ​ളു​ടേ​യും, ബ​ന്ധ​ങ്ങ​ളു​ടേ​യും സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും പ്ര​ണ​യം എ​ങ്ങ​നെ വ്യ​ത്യാ​സ​പ്പെ​ടു​ന്നു അ​ത് എ​ത്ര​ത്തോ​ളം ഒ​രു വ്യ​ക്തി​യു​ടെ വി​കാ​ര​ങ്ങ​ളേ​യും ജീ​വി​ത നി​ല​വാ​ര​ങ്ങ​ളേ​യും എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു എ​ന്ന് ഈ ​ചി​ത്ര​ത്തി​ലൂ​ടെ വ​ര​ച്ചു​കാ​ട്ടു​ന്നു

ഗാ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് മെ​ജോ ജോ​സ​ഫാ​ണ്. ഗാ​ന​ങ്ങ​ൾ - ഹ​രി നാ​രാ​യ​ണ​ൻ, വി​നാ​യ​ക് ശ​ശി​കു​മാ​ർ, ഷോ​ബി ക​ണ്ണ​ങ്കാ​ട്ട്, സാ​ൽ​വി​ൽ വ​ർ​ഗീ​സ്. ര​ച​ന - ജി​തി​ൻ ജോ​സ്.

പു​തു​മു​ഖം ബാ​ലാ​ജി ജ​യ​രാ​ജ് നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ൽ​ത്താ​ഫ് സ​ലിം, ബോ​ബ​ൻ സാ​മു​വ​ൽ, നി​ഴ​ൽ​ക​ൾ ര​വി, സാ​ബു​മോ​ൻ, ഡോ. ​ജോ​വി​ൻ ഏ​ബ്ര​ഹാം, വി​നു വി​ജ​യ​കു​മാ​ർ, ഷാ​ജി മാ​വേ​ലി​ക്ക​ര, ഗൗ​രി മോ​ഹ​ൻ, ചി​ത്രാ നാ​യ​ർ, സ്മി​നു സി​ജോ, എ​ന്നി​വ​രും ബാ​ല താ​ര​ങ്ങ​ളാ​യ ജാ​ൻ​വി മു​ര​ളി​ധ​ര​ൻ , ആ​ദി​ത്യ​ൻ, ആ​ര്യാ രാ​ജീ​വ് എ​ന്തി വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

വ​ർ​ഷ വി​ശ്വ​നാ​ഥാ​ണ് നാ​യി​ക. ഛായാ​ഗ്ര​ഹ​ണം - മെ​ൽ​ബി​ൻ കു​രി​ശി​ങ്ക​ൽ. എ​ഡി​റ്റിം​ഗ്- സ​ന്ദീ​പ് ന​ന്ദ​കു​മാ​ർ. ക​ലാ​സം​വി​ധാ​നം - ബ​നി​ത് ബ​ത്തേ​രി. കോ​സ്റ്റ്യും ഡി​സൈ​ൻ - ദി​വ്യാ ജോ​ബി. മേ​ക്ക​പ്പ് - ജി​ത്തു പ​യ്യ​ന്നൂ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ശ്രീ​കു​മാ​ർ വ​ള്ളം​കു​ളം.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സ​ബി​ൻ കാ​ട്ടു​ങ്ക​ൽ. പ്രൊ​ജ​ക്റ്റ് - ഡി​സൈ​ൻ - അ​നു​ക്കു​ട്ട​ൻ ഏ​റ്റു​മാ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ക​മ​ലാ​ക്ഷ​ൻ പ​യ്യ​ന്നൂ​ർ. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - സ​ന്തോ​ഷ് പ​ട്ടാ​മ്പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.