ഇ​തൊ​രൊ​ന്നൊ​ന്ന​ര പ​ണി​ത​ന്നെ, ജോ​ജു ജോ​ര്‍​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പ​ണി; ട്രെ​യി​ല​ർ
Thursday, October 17, 2024 9:26 AM IST
ന​ട​ന്‍ ജോ​ജു ജോ​ര്‍​ജ് ആ​ദ്യ​മാ​യി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന പ​ണി​യു​ടെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ഹെ​വി ആ​ക്ഷ​ന്‍ പാ​ക്ക്ഡ് ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​റാ​ണ് ചി​ത്ര​മെ​ന്നാ​ണ് ട്രെ​യി​ല​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന.

പ്രേ​ക്ഷ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ന്ന ചി​ത്രം ഒ​ക്ടോ​ബ​ര്‍ 24-നാ​ണ് തി​യേ​റ്റ​ര്‍ റി​ലീ​സ്. മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലും ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്.

ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ലേ​റെ പി​ന്നി​ട്ട സി​നി​മാ ജീ​വി​ത​ത്തി​ല്‍ ഒ​ട്ടേ​റെ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു ജോ​ജു​വി​ന് ല​ഭി​ച്ച​ത്. ജോ​സ​ഫി​ലൂ​ടെ ത​ന്നി​ലെ അ​ഭി​നേ​താ​വി​നെ ഉ​ട​ച്ചു​വാ​ര്‍​ത്ത അ​ദ്ദേ​ഹം ഏ​ത് ത​രം ക​ഥാ​പാ​ത്ര​മാ​യാ​ലും അ​ത് വ​ള​രെ മ​നോ​ഹ​ര​മാ​യി സ്‌​ക്രീ​നി​ലെ​ത്തി​ക്കാ​ന്‍ ത​നി​ക്ക് ക​ഴി​യു​മെ​ന്ന് നാ​യാ​ട്ടി​ലൂ​ടേ​യും ഇ​ര​ട്ട​യി​ലൂ​ടെ​യു​മൊ​ക്കെ തെ​ളി​യി​ച്ചു.



ജോ​ജു ക​ര​യു​മ്പോ​ഴും ചി​രി​ക്കു​മ്പോ​ഴു​മൊ​ക്കെ പ്രേ​ക്ഷ​ക​രും ഒ​പ്പം ചേ​ര്‍​ന്നു. മ​ല​യാ​ള സി​നി​മ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റി​യ അ​ദ്ദേ​ഹം സി​നി​മാ​ലോ​ക​ത്ത് ഇ​ത്ര​യും നാ​ള​ത്തെ ത​ന്‍റെ അ​നു​ഭ​വ സ​മ്പ​ത്തു​മാ​യാ​ണ് പ​ണി​യു​മാ​യി തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യി പ്രേ​ക്ഷ​ക​രു​ടെ മു​മ്പി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ല്‍ ജോ​ജു​വി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന അ​ഭി​ന​യ യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ സം​സാ​ര​ശേ​ഷി​യും കേ​ള്‍​വി​ശ​ക്തി​യും ഇ​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി​യാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലു​ള്ള സി​നി​മ​ക​ളി​ലും മു​മ്പ് അ​ഭി​ന​യ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

പ​രി​മി​തി​ക​ള്‍ സ്വ​പ്ന​ങ്ങ​ള്‍​ക്ക് ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ച അ​ഭി​ന​യ ജോ​ജു​വി​ന്‍റെ നാ​യി​ക​യാ​യി 10 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം വീ​ണ്ടും മ​ല​യാ​ള​ത്തി​ല്‍ എ​ത്തു​ന്ന​ത് ഒ​ത്തി​രി പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സി​നി​മാ പ്രേ​മി​ക​ള്‍ കാ​ണു​ന്ന​ത്. സാ​ഗ​ര്‍, ജു​നൈ​സ്, ഗാ​യി​ക അ​ഭ​യ ഹി​ര​ണ്‍​മ​യി, പ്ര​ശാ​ന്ത് അ​ല​ക്‌​സ്, സു​ജി​ത് ശ​ങ്ക​ര്‍ തു​ട​ങ്ങി വ​ന്‍​താ​ര​നി​ര​യും കൂ​ടാ​തെ അ​റു​പ​തോ​ളം പു​തി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.


ബി​ഗ് ബ​ജ​റ്റി​ല്‍ ഒ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ഷൂ​ട്ട് 110 ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ന്നി​രു​ന്നു. ഒ​രു മാ​സ്, ത്രി​ല്ല​ര്‍, റി​വ​ഞ്ച് ജോ​ണ​റി​ല്‍ എ​ത്തു​ന്ന ചി​ത്രം ജോ​ജു​വി​ന്‍റെ ത​ന്നെ പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യാ​യ അ​പ്പു പാ​ത്തു പ​പ്പു പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ​യും എ ​ഡി സ്റ്റു​ഡി​യോ​സി​ന്‍റെ​യും, ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ​യും ബാ​ന​റി​ല്‍ എം. ​റി​യാ​സ് ആ​ദം, സി​ജോ വ​ട​ക്ക​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ മു​ന്‍​നി​ര ടെ​ക്‌​നീ​ഷ്യ​ന്‍​മാ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വി​ഷ്ണു വി​ജ​യ്, സാം ​സി.​എ​സ്. എ​ന്നി​വ​രാ​ണ് സം​ഗീ​തം. കാ​മ​റ വേ​ണു ISC, ജി​ന്‍റോ ജോ​ര്‍​ജ്. എ​ഡി​റ്റ​ര്‍: മ​നു ആ​ന്‍റ​ണി, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന്‍: സ​ന്തോ​ഷ് രാ​മ​ന്‍,

സ്റ്റ​ണ്ട്: ദി​നേ​ശ് സു​ബ്ബ​രാ​യ​ന്‍, കോ​സ്റ്റ്യൂം: സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ്: റോ​ഷ​ന്‍ എ​ന്‍.​ജി., പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍: ദീ​പ​ക് പ​ര​മേ​ശ്വ​ര​ന്‍, ശ്രീ ​ഗോ​കു​ലം മൂ​വി​സി​ലൂ​ടെ ഡ്രീം ​ബി​ഗ് ഫി​ലിം​സ് ആ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്. പി​ആ​ര്‍​ഒ: ആ​തി​ര ദി​ല്‍​ജി​ത്ത്, മാ​ര്‍​ക്ക​റ്റിം​ഗ്: ഒ​ബ്‌​സ്‌​ക്യൂ​റ എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.