സമകാലീന സംഭവങ്ങൾ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇടയിൽ ഏറെ കൗതുകമായ ഒരു പരമ്പരയാണ് മറിമായം. ഏറെ ജനപ്രീതി നേടിയ ഈ പരമ്പരയിലെ എല്ലാ അഭിനേതാക്കളേയും ഇവർക്കു പുറമേ തിരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളേയും ഉൾപ്പെടുത്തി മറിമായം പരമ്പരയിലെ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പഞ്ചായത്ത് ജെട്ടി. ചിത്രം ഇന്നു മുതൽ പ്രദർശനത്തിനെത്തും.
സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നു നിർമിക്കുന്നഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
പ്രധാനമായും യാത്രാ സൗകര്യങ്ങൾ കുറഞ്ഞ ഒരു നാട്ടിൻ പുറത്തിന്റെ ജീവിതത്തുടിപ്പുകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നാട്ടിലെ വിവിധ പ്രശ്നങ്ങൾ ഈ ചിത്രത്തിലുടനീളം പ്രതിപാദിക്കുന്നുണ്ട്.
ഓരോ പ്രശ്നങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ, അവർക്കിടയിലെ കിടമത്സരങ്ങൾ. രാഷ്ടീയക്കാരുടെ രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളും ഈ ചിത്രത്തിലൂടെ സമകാലീന പ്രശ്നങ്ങളോടെ തന്നെ അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ് സംവിധായകർ.
മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ, റിയാസ്, വിനോദ് കോവൂർ, രചനാ നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ , ഉണ്ണി രാജാ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി. ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ എന്നിവരാണ് പ്രധാന താരങ്ങൾ
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - ക്രിഷ് കൈമൾ. എഡിറ്റിംഗ് - ശ്യാം ശശിധരൻ. കലാസംവിധാനം -സാബു മോഹൻ. മേക്കപ്പ് - ഹസൻ വണ്ടൂർ. കോസ്റ്റ്യും - ഡിസൈൻ - അരുൺ മനോഹർ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ. അസോസിയേറ്റ് ഡയറക്ടേർസ് -അശ്വിൻ മോഹൻ - അനിൽ അലക്സാണ്ടർ. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - പ്രേം പെപ് കോ, ബാലൻ കെ. മങ്ങാട്ട്, ഓഫീസ് നിർവഹണം - ജിതിൻ, ടി.വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ - അതുൽ അശോക്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രഭാകരൻ കാസർഗോഡ്. പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശേരി. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - സലീഷ് പെരിങ്ങോട്ടുകര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.