ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന വിമർശനത്തിന് മറുപടിയുമായി നടി അമല പോൾ. തനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിച്ചതെന്നും വസ്ത്രത്തിനല്ല പ്രശ്നമെന്നും അത് കാമറയിൽ കാണിച്ച വിധമാണ് അനുചിതമായതെന്നുമാണ് അമലയുടെ പ്രതികരണം.
ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ലെന്നും പക്ഷേ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടതെന്ന് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും അമല പറയുന്നു. ലെവൽ ക്രോസ് സിനിമയുടെ പ്രസ് മീറ്റിനിടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
""എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല. ചിലപ്പോൾ അത് കാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല.
പക്ഷേ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഞാൻ ധരിച്ച വസ്ത്രത്തിന് ഒരു പ്രശ്നവും കണ്ടില്ല. നിങ്ങൾ നിങ്ങളായിരിക്കുക, നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യുക എന്ന സന്ദേശമാണ് കോളജിൽ പോകുമ്പോൾ എനിക്ക് നൽകുവാനുള്ളത്.'' അമല പോൾ പറഞ്ഞു.
ലെവൽ ക്രോസ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെ ഒരു കോളജിൽ എത്തിയപ്പോഴാണ് അമല ധരിച്ച വസ്ത്രം ചർച്ചയായത്. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്നും ശരീരഭാഗം കാണാമെന്നുമായിരുന്നു വിമർശനങ്ങൾ ഉയർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.