പാ​ണ്ഡ​വ​ല​ഹ​ള​യി​ലൂ​ടെ ശ്രീ​കാ​ന്ത് വെ​ട്ടി​യാ​രു​ടെ അ​മ്മ ശോ​ഭ​ന സി​നി​മ​യി​ലേ​ക്ക്
Saturday, July 6, 2024 12:17 PM IST
യൂ​ട്യൂ​ബ് വ്ലോ​ഗ​റും ന​ട​നു​മാ​യ ശ്രീ​കാ​ന്ത് വെ​ട്ടി​യാ​രു​ടെ അ​മ്മ ശോ​ഭ​ന സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ഉ​ത്സ​വ് രാ​ജീ​വ്, ഫ​ഹ​ദ് ന​ന്ദു എ​ന്നി​വ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ണ്ഡ​വ ല​ഹ​ള എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ശോ​ഭ​ന വെ​ള്ളി​ത്തി​രേ​യി​ലേ​യ്ക്കെ​ത്തു​ന്ന​ത്.

ശ്രീ​കാ​ന്ത് വെ​ട്ടി​യാ​രും ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ജ​ഗ​ദീ​ഷ്, ഇ​ന്ദ്ര​ൻ​സ്, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, മീ​ന​രാ​ജ്, ഭാ​ഗ്യ, ഋ​ഷി​കേ​ശ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.

ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ൻ സ​ജീ​വ്, സ​ജീ​വ് പി.​കെ എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന എ​ട്ടാ​മ​ത്തെ സി​നി​മ​യാ​ണ് പാ​ണ്ഡ​വ ല​ഹ​ള. പ്ര​ണ​യം, ഖ​ൽ​ബ്, ഗോ​ളം, യു​ണൈ​റ്റ​ഡ് കിം​ഗ്ഡം ഓ​ഫ് കേ​ര​ള, കി​ണ​ർ, കേ​ണി (ത​മി​ഴ് ) തു​ട​ങ്ങി ഏ​ഴോ​ളം സി​നി​മ​ക​ൾ നി​ർ​മി​ച്ച സൗ​ത്ത് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സി​നി​മ നി​ർ​മാ​ണ​ക​മ്പ​നി​യാ​ണ് ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സ്.

മു​ഴു​നീ​ള ഹാ​സ്യ സി​നി​മ​യാ​യ പാ​ണ്ഡ​വ ല​ഹ​ള​യു​ടെ ഛായാ​ഗ്ര​ഹ​ണം അ​ൽ​ഫാ​സ് ജ​ഹാം​ഗീ​ർ നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം ബി​ജി​ബാ​ൽ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സ​തീ​ഷ് കാ​വി​ൽ കോ​ട്ട, ക​ല ഷി​ജി പ​ട്ട​ണം,

വ​സ്ത്ര​ല​ങ്കാ​രം സൂ​ര്യ രാ​ജേ​ശ്വ​രീ,മേ​ക്ക​പ്പ് പ​ട്ട​ണം ഷാ, ​എ​ഡി​റ്റ​ർ വി.​എ​സ്. വി​നീ​ഷ്,ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ കെ.​ജി .ര​ജേ​ഷ്കു​മാ​ർ, അ​സോ. ഡ​യ​റ​ക്ട​ർ സു​മേ​ഷ് കു​മാ​ർ,കാ​ർ​ത്തി​ക്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ആ​ന്‍റോ, പ്രാ​ഗ് സി., ​സ്റ്റി​ൽ​സ് രാം​ദാ​സ് മാ​ത്തൂ​ർ, വി​എ​ഫ്എ​ക്സ് അ​ജീ​ഷ് തോ​മ​സ്, പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ശി​വ​ൻ പൂ​ജ​പ്പു​ര, പി​ആ​ർ​ഒ എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.