മ​മ്മൂ​ട്ടി​യെ അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം വേ​ഗം അ​സ്വ​സ്ഥ​നാ​ക്കും, എ​ന്നാ​ൽ മോ​ഹ​ൻ​ലാൽ അ​ങ്ങ​നെ​യ​ല്ല; സി​ദ്ദീ​ഖ് പ​റ​യു​ന്നു
Monday, May 27, 2024 3:32 PM IST
ലൊ​ക്കേ​ഷ​നി​ൽ ഡ​യ​ലോ​ഗ് പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ശ​ബ്ദം കേ​ട്ടാ​ൽ പോ​ലും മ​മ്മൂ​ട്ടി അ​സ്വ​സ്ഥ​നാ​കു​മെ​ന്നും എ​ന്നാ​ൽ മോ​ഹ​ൻലാൽ നേ​രെ വി​പ​രീ​ത​മാ​ണെ​ന്നും ന​ട​ൻ സി​ദ്ദീ​ഖ്.

ഇ​രു​വ​രും സി​നി​മ​യെ സ​മീ​പി​ക്കു​ന്ന രീ​തി വ​ള​രെ വ്യ​ത്യ​സ്ത​മാ​ണെ​ന്നും എ​ന്നാ​ൽ ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ചു വ​രു​ന്പോ​ൾ അ​ത് വ​ല്ലാ​തെ ന​മ്മ​ളെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​മെ​ന്നും സി​ദ്ദീ​ഖ് പ​റ​യു​ന്നു.

ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സി​ദ്ദീ​ഖ് ഇ​രു​വ​രു​ട​യും സി​നി​മ​യോ​ടു​ള്ള സ​മീ​പ​ന​ത്തെ​ക്കു​റി​ച്ചു തു​റ​ന്നു പ​റ​ഞ്ഞ​ത്.

മ​മ്മൂ​ട്ടി ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും കാ​ണു​ന്ന​ത് വ​ള​രെ സീ​രി​യ​സ് ആ​യി​ട്ടാ​ണെ​ന്നും അ​തി​ന​നു​സ​രി​ച്ചാ​ണ് അ​ദ്ദേ​ഹം സം​ഭാ​ഷ​ണ​ങ്ങ​ളെ​ല്ലാം പ​ഠി​ക്കു​ന്ന​തെ​ന്നും സി​ദ്ദീ​ഖ് പ​റ​യു​ന്നു. ആ ​സ​മ​യ​ത്ത് എ​ന്തെ​ങ്കി​ലും രീ​തി​യി​ലു​ള്ള ശ​ബ്ദ​ങ്ങ​ൾ ലൊ​ക്കേ​ഷ​നി​ലു​ണ്ടാ​യാ​ൽ മ​മ്മൂ​ട്ടി വേ​ഗം അ​സ്വ​സ്ഥ​നാ​കു​മെ​ന്നും അ​ത് അ​ദ്ദേ​ഹ​ത്തെ ഇ​റി​ടേ​ട്ട് ചെ​യ്യു​മെ​ന്നും സി​ദ്ദീ​ഖ് പ​റ​ഞ്ഞു.

എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തൊ​ന്നും അ​ദ്ദേ​ഹ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും വ​ള​രെ കൂ​ളാ​യി​ട്ടാ​ണ് എ​ല്ലാ​ത്തി​നെ​യും സ​മീ​പി​ക്കു​ന്ന​തെ​ന്നും സി​ദ്ദീ​ഖ് പ​റ​യു​ന്നു.

ലാ​ൽ ഷോ​ട്ടി​ന് തൊ​ട്ടു​മു​ൻ​പ് വ​രെ ത​മാ​ശ പ​റ​ഞ്ഞി​രു​ന്നി​ട്ട് ആ​ക്ഷ​ൻ പ​റ​യു​ന്പോ​ഴാ​കും എ​ന്‍റെ ഷ​ർ​ട്ടി​ന് കു​ത്തി​പ്പി​ടി​ക്കു​ക. അ​ത് ര​ണ്ടു​പേ​രു​ടെ​യും സ്വ​ഭാ​വ​ത്തി​ന്‍റെ വ്യ​ത്യാ​സ​മാ​ണ്. പ​ക്ഷേ അ​വ​രു​ടെ പെ​ർ​ഫോ​മ​ൻ​സ് മി​ക​ച്ച​താ​ണ്. സി​ദ്ദീ​ഖ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.