ചരിത്രവിസ്മയത്തിലേക്ക് വെളിച്ചംവീശി ഹി​സ് ഹൈ​ന​സ് ശ​ക്ത​ൻ ത​ന്പു​രാ​ൻ
Saturday, November 14, 2020 6:21 PM IST
കൊ​ച്ചി രാ​ജ്യ​ത്തി​ന്‍റെ ത​ന്പു​രാ​ക്ക​ന്മാ​രു​ടെ നീ​ണ്ട ശ്യം​ഖ​ല​യി​ലെ ഏ​റ്റ​വും തി​ള​ക്ക​മേ​റി​യ രാ​ജാ​വാ​യി​രു​ന്നു ശ​ക്ത​ൻ​ത​ന്പു​രാ​ൻ. രാ​ജാ​രാ​മ​വ​ർ​മ്മ എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രി​യാ​യ പേ​ര്. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ തൃ​ശൂ​രി​ന്‍റെ ശി​ല്പി​യെ​ന്ന് അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ട്. തി​രു​വി​താം​കൂ​ർ രാ​ജ്യ​ത്ത് മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ എ​ന്ന പോ​ലെ​യാ​ണ് കൊ​ച്ചി​രാ​ജ്യ​ച​രി​ത്ര​ത്തി​ൽ ശ​ക്ത​ൻ​ത​ന്പു​രാ​ന്‍റെ സ്ഥാ​നം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന ഐ​തി​ഹാ​സി​ക ച​രി​ത്ര​ത്തി​ന്‍റെ വി​സ്മ​യ​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ക എ​ന്ന ദൗ​ത്യ​മാ​ണ് ഹി​സ് ഹൈ​ന​സ് ശ​ക്ത​ൻ ത​ന്പു​രാ​ൻ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി ചി​ത്ര​ത്തി​ലൂ​ടെ നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​ത്. ക​ന​ത്ത യു​ദ്ധ​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും ഒ​ന്നും​ത​ന്നെ ചെ​യ്തി​ട്ടി​ല്ലാ​ത്ത അ​ദ്ദേ​ഹ​ത്തി​ന് എ​ങ്ങ​നെ ശ​ക്ത​ൻ​ത​ന്പു​രാ​ൻ എ​ന്ന നാ​മം സി​ദ്ധി​ച്ചു? ച​രി​ത്ര​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ളി​ലേ​ക്ക് ഒ​രു​യാ​ത്ര ന​ട​ത്തു​ക​യാ​ണ് ഈ ​ഡോ​ക്യു​മെ​ന്‍റ​റി.

പ​ഠ​നാ​ർ​ഹ​മാ​യ രീ​തി​യി​ൽ അ​നേ​കം ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ ചി​ത്ര​ത്തി​ന്‍റെ ഒ​ന്നാം​ഭാ​ഗം പൂ​ർ​ത്തി​യാ​യി. ഡോ. ​രാ​ജേ​ഷ് കൃ​ഷ്ണ​നാണ് ചിത്രം സംവിധാനം ചെയ്തത്. രചനയും ഛായാഗ്രഹണവും റഫീഖ് പട്ടേരി നിർവഹിക്കുന്നു. അവതരണവും ഗവേഷണവും വൈഷ്ണവി കൃഷ്ണൻ നിർവഹിക്കുന്നു.

തൃ​ശൂ​ർ, തൃ​പ്പൂ​ണി​ത്തു​റ വെ​ള്ളാ​ര​പ്പ​ള്ളി കോ​വി​ല​കം, മ​ട്ടാ​ഞ്ചേ​രി, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.