അ​വ​ഗ​ണിക്കപ്പെട്ടവന്‍റെ ക​ഥ​യു​മാ​യി ചെ​ക്ക​ൻ വ​രു​ന്നു...
Friday, February 19, 2021 5:09 PM IST
സാ​മൂ​ഹി​ക​മാ​യി പി​ന്ത​ള്ള​പ്പെ​ട്ട സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള ഒ​രു ക​ലാ​കാ​ര​ന് ത​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​ൽ നേ​രി​ടേ​ണ്ടി വ​രു​ന്ന പ്ര​യാ​സ​ങ്ങ​ളും അ​വ​ഗ​ണ​ന​ക​ളും തു​ട​ർ​ന്ന് അ​തി​ൽ നി​ന്നു​ള്ള അ​വ​ന്‍റെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ല്പി​ന്‍റെ യും ​ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് ചെ​ക്ക​ൻ.

ഷാ​ഫി എ​പ്പി​ക്കാ​ടാ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യു​മൊ​രു​ക്കി ചെ​ക്ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വ​ൺ ടു ​വ​ൺ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ മ​ൺ​സൂ​ർ അ​ലി​യാ​ണ് നി​ർ​മാ​ണം .

ഗ​പ്പി, ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​നാ​യ വി​ഷ്ണു പു​രു​ഷ​നാ​ണ് ചെ​ക്ക​നാ​കു​ന്ന​ത്. വി​ഷ്ണു​വി​ന്‍റെ മു​ത്ത​ശ്ശി​യാ​കു​ന്ന​ത് അ​യ്യ​പ്പ​നും കോ​ശി​യി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ നാ​ഞ്ചി​യ​മ്മ​യാ​ണ്. നാ​ഞ്ചി​യ​മ്മ ചി​ത്ര​ത്തി​ലൊ​രു ഗാ​നം ആ​ല​പി​ക്കു​ന്നു​മു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​പോ​സ്റ്റ​ർ വി​നീ​ത് ശ്രീ​നി​വാ​സ​ൻ , വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ , പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രു​ടെ എ​ഫ് ബി ​പേ​ജു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു റി​ലീ​സ് ചെ​യ്ത​ത്.

വി​നോ​ദ് കോ​വൂ​ർ, അ​ബു സാ​ലിം ( ടി​ക് ടോ​ക് ഫെ​യിം ), തെ​സ്നി​ഖാ​ൻ , അ​ബു സ​ലിം, ആ​തി​ര, അ​ലി അ​ര​ങ്ങേ​ട​ത്ത്, ഷി​ഫാ​ന, മാ​രാ​ർ, സ​ലാം ക​ൽ​പ്പ​റ്റ , അ​മ്പി​ളി തു​ട​ങ്ങി​യ​വ​രും ഒ​പ്പം ഒ​രു​പ​റ്റം നാ​ട​ക ക​ലാ​കാ​ര​ന്മാ​രും വേ​ഷ​മി​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.