വൈ​ശാ​ലി​യി​ൽ രാ​ജാ​വി​നു വേ​ണ്ടി ആ​ന സ്റ്റൈ​ൽ എ​ടു​ത്ത ബാ​ബു ആ​ന്‍റ​ണി
Sunday, June 20, 2021 6:02 PM IST
മൃ​ഗ​ങ്ങ​ളു​ടെ മൂ​വ്‌​മെ​ന്‍റ്സ് അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ടു​ക്കാ​റു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ട​ൻ ബാ​ബു ആ​ന്‍റ​ണി. ഇ​ത്ത​ര​ത്തി​ൽ ഓ​രോ ചി​ത്ര​ത്തി​ൽ സ്വീ​ക​രി​ച്ച മൂ​വ്മെ​ന്‍റു​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

വൈ​ശാ​ലി​യി​ലെ രാ​ജാ​വി​ന് ഒ​രു ആ​ന​യു​ടെ സ്റ്റൈ​ല്‍ ആ​ണ് ന​ല്കി​യ​തെ​ന്ന് ബാ​ബു ആ​ന്‍റ​ണി പ​റ​യു​ന്നു. ആ​ന ന​ട​ക്കു​ന്ന വി​ധ​മാ​ണ് ഒ​രു രാ​ജാ​വും ന​ട​ക്കു​ക. ഭ​യ​ങ്ക​ര ത​ല​യെ​ടു​പ്പോ​ടെ, എ​ന്നാ​ല്‍ ആ​ന​യു​ടെ മു​ഖ​ത്ത് എ​പ്പോ​ഴും ഒ​രു സ​ങ്ക​ടം കാ​ണും. ഈ ​രാ​ജാ​വും അ​ത് പോ​ലെ​യാ​ണ്. രാ​ജ്യ​ത്ത് മൊ​ത്തം പ്ര​ശ്‌​ന​ങ്ങ​ളാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ഒ​രു ആ​ന​യു​ടെ മൂ​വ്‌​മെ​ന്‍റ്സ് ന​ല്‍​കാ​ന്‍ താ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു.

പൂ​വി​നു പു​തി​യ പൂ​ന്തെ​ന്ന​ല്‍ എ​ന്ന സി​നി​മ​യി​ല്‍ ഒ​രു മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ​യാ​ണ് താ​ന്‍ അ​നു​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ബാ​ബു ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ര്‍​ഷ്യ​ല്‍ ആ​ര്‍​ട്‌​സി​ല്‍ മൃ​ഗ​ങ്ങ​ളു​ടെ മൂ​വ്‌​മെ​ന്‍റ്സി​ന് ഭ​യ​ങ്ക​ര പ്രാ​ധാ​ന്യ​മാ​ണ്. ഈ​ഗി​ള്‍ സ്റ്റൈ​ല്‍, മ​ങ്കി സ്റ്റൈ​ൽ‍ തു​ട​ങ്ങി​യ നി​ര​വ​ധി ശൈ​ലി​ക​ളു​ണ്ട്. അ​താ​ണ് ഞാ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്കും എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.