വി​വാ​ഹ ദി​വ​സം അ​നു​ഷ്ക അ​തു വെ​ളി​പ്പെ​ടു​ത്തും
Monday, January 11, 2021 12:20 PM IST
ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ മ​ഹാ​പ്ര​തി​ഭാ​സ​മാ​യ പ്ര​ഭാ​സും താ​ര​സു​ന്ദ​രി അ​നു​ഷ്‌​ക ഷെ​ട്ടി​യും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഗോ​സി​പ്പു​ക​ള്‍ നി​റ​യെ പു​റ​ത്തു​വ​ന്നി​രു​ന്നു. ബാ​ഹു​ബ​ലി ഇ​റ​ങ്ങി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​ങ്ങ​നൊ​രു ഗോ​സി​പ്പ് ഉ​ണ്ടാ​യ​ത്. ര​ണ്ടു പേ​രും പ​ല​പ്പോ​ഴും അ​തു നി​ഷേ​ധി​ച്ചി​രു​ന്നു.

പ​ക്ഷേ ഇ​പ്പോ​ഴി​താ ത​നി​ക്ക് ഒ​രു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി. എ​ന്നാ​ല്‍ മു​ന്‍ കാ​മു​ക​ന്‍റെ പേ​ര് പ​റ​യാ​ന്‍ അ​നു​ഷ്‌​ക ത​യാ​റാ​യ​തു​മി​ല്ല. ത​നി​ക്ക് ഒ​രു മ​നോ​ഹ​ര​മാ​യ പ്ര​ണ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ത് 2008-ല്‍ ​ആ​യി​രു​ന്നു​വെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ആ ​വ്യ​ക്തി​യു​ടെ പേ​ര് ഇ​പ്പോ​ള്‍ ത​നി​ക്ക് വെ​ളി​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ല. ആ ​ബ​ന്ധം അ​ധി​ക​കാ​ലം മു​ന്നോ​ട്ടു പോ​യി​ല്ല. ഞ​ങ്ങ​ള്‍ ര​ണ്ടാ​ളും ചേ​ര്‍​ന്ന് എ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. വ​ള​രെ മാ​ന്യ​മാ​യ ഒ​രു ബ​ന്ധ​മാ​യാ​ണ് ഞാ​ന്‍ ആ ​ബ​ന്ധ​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്‍റെ വി​വാ​ഹ ദി​വ​സം ആ ​വ്യ​ക്തി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​നു​ഷ്ക പ​റ​ഞ്ഞു.

പ്ര​ഭാ​സു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്താ​ണ് പ്ര​ഭാ​സെ​ന്നും ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ന​ന്നാ​യി അ​റി​യാ​മെ​ന്നും ഒ​രാ​വ​ശ്യം വ​ന്നാ​ല്‍ ഏ​ത് പ​തി​രാ​ത്രി​ക്ക് വേ​ണേ​മെ​ങ്കി​ലും വി​ളി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ള്ള സു​ഹൃ​ത്ത് എ​ന്നു​മാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി പ​റ​ഞ്ഞ​ത്.

മാ​ത്ര​മ​ല്ല ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​തി​നു​ള്ളി​ല്‍ അ​ത് പു​റ​ത്ത​റി​യു​മാ​യി​രു​ന്നു​വെ​ന്നും അ​തി​ന് മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് ഇ​രു​വ​രു​മെ​ന്നും അ​നു​ഷ്‌​ക കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.