അ​യാ​ൾ കൊ​ല്ലു​മെ​ന്നും മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്നും പ​റ​ഞ്ഞു; പൊ​ട്ടി​ക്ക​ര​ഞ്ഞ് അ​ഞ്ജ​ലി അ​മീ​ർ
Wednesday, December 4, 2019 11:04 AM IST
ത​നി​ക്ക് നേ​രെ വ​ധ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ന​ടി അ​ഞ്ജ​ലി അ​മീ​ർ. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

കു​റ​ച്ച് നാ​ൾ മു​ൻ​പ് ഞാ​നൊ​രു പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രു​ന്നു. ഒ​രാ​ൾ എ​ന്നെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ക്കു​ന്നു.. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ത​ര​ത്തി​ലും ഇ​ഷ്ട​മി​ല്ലാ​ത്ത ഒ​രാ​ളു​ടെ കൂ​ടെ എ​നി​ക്ക് ലി​വിം​ഗ് ടു​ഗെ​ദെ​റി​ൽ ഏ​ർ​പ്പെ​ടേ​ണ്ടി വ​ന്നു. എ​നി​ക്ക് ഒ​ട്ടും ഇ​ഷ്ട​മി​ല്ലാ​തെ​യാ​ണ് ഈ ​ബ​ന്ധം മു​ൻ​പോ​ട്ട് പോ​യ​ത്.

ഇ​തി​ന് മു​ൻ​പ് അ​യാ​ൾ​ക്കെ​തി​രെ ഞാ​ൻ ഒ​രു പോ​സ്റ്റ് പ​ങ്ക് വ​ച്ചി​രു​ന്നു. അ​യാ​ൾ എ​ന്നെ ച​തി​ക്കാ​ൻ പോ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ങ്ങ​നെ​യൊ​രു പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഇ​പ്പോ​ൾ ഈ ​ബ​ന്ധ​ത്തി​ൽ നി​ന്നും ഞാ​ൻ പിന്മാറി​യാ​ൽ എ​ന്നെ കൊ​ല്ലു​മെ​ന്നും മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്നു​മാ​ണ് അ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്.

ഞാ​ൻ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വെ​റു​ക്കു​ന്ന​ത് അ​യാ​ളെ​യാ​ണ്. ഞാ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​നി​ക്ക് അ​യാ​ൾ 4, 5 ല​ക്ഷം രൂ​പ ന​ൽ​കു​വാ​നു​ണ്ട്. മാ​ന​സി​ക​മാ​യി അ​ടു​പ്പ​മി​ല്ലെ​ങ്കി​ൽ പോ​ലും ഞ​ങ്ങ​ൾ ഒ​ന്നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. എ​ന്നെ എ​ന്നും രാ​വി​ലെ കോ​ള​ജി​ൽ കൊ​ണ്ടു വി​ടു​മാ​യി​രു​ന്നു. വൈ​കു​ന്നേ​രം വ​രെ അ​യാ​ൾ അ​തു​വ​ഴി ചു​റ്റി​ത്തി​രി​ഞ്ഞ് ന​ട​ക്കും. എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണ്‍ വി​ളി​ച്ച് അ​സ​ഭ്യം പ​റ​യും.

ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​യാ​ൾ ഒ​രു ജോ​ലി​ക്ക് പോ​ലും പോ​കു​ന്നി​ല്ല. എ​നി​ക്ക് അ​ച്ഛ​നും അ​മ്മ​യും ഇ​ല്ല. ആ ​ധൈ​ര്യ​മാ​ണ് അ​യാ​ൾ​ക്ക്. ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ് ഞാ​ൻ ഇ​പ്പോ​ൾ. വേ​റെ​യൊ​രു നി​വൃ​ത്തി​യു​മി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു ലൈ​വി​ൽ വ​ന്ന​ത്. അ​ഞ്ജ​ലി അ​മീ​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.