"പ​ല​രും പ്ര​തി​ഫ​ലം ത​രാ​റി​ല്ല, ദുഃ​ഖ​പു​ത്രി ആ​യ​താ​ണ് പ്ര​ശ്നം'
Thursday, May 13, 2021 6:24 PM IST
അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ താ​ര​മാ​ണ് അ​ഞ്ജ​ലി നാ​യ​ർ. എ​ന്നാ​ൽ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ ത​നി​ക്ക് പ​ല​രും പ്ര​തി​ഫ​ലം ത​രാ​റി​ല്ലെ​ന്നാ​ണ് ന​ടി വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

ത​രു​ന്ന​വ​ര്‍ ത​ന്നെ വ​ള​രെ ചെ​റി​യ പ്ര​തി​ഫ​ല​മാ​ണ് ത​രാ​റു​ള്ള​തെ​ന്നും ദുഃ​ഖ​പു​ത്രി​യു​ടെ മു​ഖ​മു​ള്ള​ത് കൊ​ണ്ട് ആ​രോ​ടും തി​രി​ച്ചൊ​ന്നും പ​റ​യി​ല്ലെ​ന്നു​റ​പ്പു​ള്ള​തു​കൊ​ണ്ടാ​കാം ഇ​തെ​ന്നും അ​ഞ്ജ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഇ​ങ്ങ​നെ കി​ട്ടു​ന്ന ചെ​റി​യ വ​രു​മാ​നം കൊ​ണ്ടാ​ണ് അ​ച്ഛ​നും അ​മ്മ​യും അ​നി​യ​നും ഭാ​ര്യ​യും അ​ട​ങ്ങു​ന്ന ചെ​റി​യ കു​ടും​ബം ഞാ​ന്‍ പോ​റ്റു​ന്ന​ത്. പ​ണ​മി​ര​ട്ടി​പ്പി​ക്കാ​നു​ള്ള മാ​ജി​ക്കൊ​ന്നും എ​നി​ക്ക് അ​റി​യി​ല്ല. എ​ന്‍റെ ക​ട​ങ്ങ​ളും ചെ​ല​വു​ക​ളും ക​ഴി​ഞ്ഞി​ട്ട് എ​നി​ക്ക് ചി​ല​പ്പോ​ള്‍ ന​ല്ല ചെ​രു​പ്പ് വാ​ങ്ങാ​നു​ള്ള കാ​ശ് പോ​ലും മാ​റ്റി​വ​യ്ക്കാ​നു​ണ്ടാ​വി​ല്ല..'- അ​ഞ്ജ​ലി പ​റ​യു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.