ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ "കോ​പ്പി​യ​ടി' സി​നി​മ​യോ?
Tuesday, October 20, 2020 1:06 PM IST
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയ ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പൻ ​വേ​ർ​ഷ​ൻ 5.25 ഒ​രു ഇം​ഗ്ലീ​ഷ് സി​നി​മ​യു​ടെ ത​നി കോ​പ്പി​യ​ടി​യാ​ണെ​ന്ന ആ​രോ​പ​ണം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്ത​മാ​കു​ക​യാ​ണ്.

2012ൽ ​പു​റ​ത്തി​റ​ങ്ങി യ ​അ​മേ​രി​ക്ക​ൻ ഫി​ക്ഷ​ൻ കോ​മ​ഡി ചി​ത്രം "റോ​ബോ​ട്ട് ആ​ൻ​ഡ് ഫ്രാ​ങ്കി' ന്‍റെ ത​നി പ​ക​ർ​പ്പ് ഈ ​സി​നി​മ​ക്ക് ഉ​ണ്ടെ​ന്ന​താ​ണ് വി​മ​ർ​ശ​ക​രു​ടെ വാ​ദം. ക്രി​സ്റ്റ​ഫ​ർ ഫോ​ർ​ഡി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ജെ​ക് ഷ​യ​ർ ആ​യി​രു​ന്നു സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ.

ഭാ​സ്ക​ര​ൻ എ​ന്ന വൃ​ദ്ധ​നാ​യ അ​ച്ഛ​നെ പ​രി​ച​രി​ക്കാ​ൻ ഹോം ​നേ​ഴ്സി​ന് പ​ക​രം ഒ​രു റോ​ബോ​ട്ടി​നെ നി​യോ​ഗി​ക്കു​ന്ന മ​ക​ന്‍റെ ക​ഥ​യും ആ​ത്മ​ബ​ന്ധ​ങ്ങ​ളു​മാ​ണ് സി​നി​മ പ​റ​ഞ്ഞു പോ​കു​ന്ന​ത്. "കോ​പ്പി' വാ​ർ​ത്ത​ക​ൾ ഈ ​സി​നി​മ നേ​ര​ത്ത​യും നേ​രി​ട്ട​താ​ണെ​ങ്കി​ലും അ​വാ​ർ​ഡി​ന്‍റെ പ​ശ്ചാത്ത​ല​ത്തി​ലാ​ണ് സാ​മ്യ​ത​യു​ടെ വി​വാ​ദം ചൂ​ട് പി​ടി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡി​നു​മു​ന്നി​ൽ ന​വാ​ഗ​ത​രാ​യ ഒ​ട്ടെ​റെ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളാ​ണ് ജൂ​റി​ക്ക് മു​ന്നി​ല​ത്തി​യ​ത്. അ​ത് ജൂ​റി പ​രാ​മ​ർ​ശി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്ത​താ​ണ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ അഭിനയത്തിന് സുരാജിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചിരുന്നു. ന​വാ​ഗ​ത സം​വി​ധാ​യ​ക​നുള്ള അവാർഡ് ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ളും ക​ലാ സം​വി​ധാ​ന​ത്തി​നുള്ള അവാർഡ് ജോ​തി​ഷ് ശ​ങ്ക​റും നേടിയത് ഈ ചിത്രത്തിലൂടെയായിരുന്നു.

വി​ദേ​ശ സി​നി​മ​ക​ളു​ടെ കോ​പ്പി​യ​ടി മ​ല​യാ​ള​ത്തി​ൽ സൂ​പ്പ​ർ സം​വി​ധാ​യ​ക​ര​ട​ക്കം കാ​ല​ങ്ങ​ളാ​യി പ​യ​റ്റു​ന്ന​താ​ണ്. അ​തു ത​ന്നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ട്രെ​ൻ​ഡും. എ​ന്നാ​ൽ ഇ​ത്ത​രം സി​നി​മ ക​ളു​ടെ പ്ര​മേ​യ​ത്തി​ന്‍റെ പ്ര​ചോ​ദ​ന​വും സ്വാ​ധീ​ന​വും ഒ​രു ക​ട​പ്പാ​ട​യോ പ​രാ​മ​ർ​ശി​ക്കാ​തെ ക​ട​ന്നു പോ​കു​ന്നു എ​ന്ന​താ​ണ് വി​മ​ർ​ശ​ന​ത്തി​ന്‍റെ കാ​ത​ലും.

പ്രേം​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.