ദേ​വ​ന​ന്ദ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് താ​ര​ങ്ങ​ള്‍
Friday, February 28, 2020 3:29 PM IST
ഒ​രു നാ​ടി​നാ​കെ വേ​ദ​ന സ​മ്മാ​നി​ച്ച് പൊ​ലി​ഞ്ഞു പോ​യ ദേ​വ​ന​ന്ദ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് ന‌​ട​ന്മാ​ർ. മ​മ്മൂ​ട്ടി, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, പൃ​ഥ്വി​രാ​ജ്, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ൻ, നി​വി​ന്‍ പോ​ളി, അ​ജു വ​ര്‍​ഗീ​സ്, ടൊ​വി​നോ തോ​മ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ള്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് കൊ​ല്ലം പ​ള്ള​മ​ണ്‍ ഇ​ള​വൂ​രി​ല്‍ ത​ള​ത്തി​ല്‍​മു​ക്ക് ധ​നേ​ഷ് ഭ​വ​നി​ല്‍ പ്ര​ദീ​പി​ന്‍റെ​യും ധ​ന്യ​യു​ടെ​യും മ​ക​ളാ​യ ദേ​വ​ന​ന്ദ​യെ കാ​ണാ​താ​യ​ത്. അ​മ്മ തു​ണി ക​ഴു​കി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ കു​ട്ടി ഇ​ത്തി​ക്ക​ര​യാ​റ്റി​ല്‍ കാ​ല് തെ​റ്റി വീ​ണ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.



ദേ​വ​ന​ന്ദ​യെ കാ​ണാ​താ​യെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ പ​ര​ന്ന​തോ​ടെ കു​ട്ടി​യെ ക​ണ്ടെ​ത്തു​വാ​ന്‍ ചി​ത്ര​മു​ള്‍​പ്പ​ടെ പ​ങ്കു​വ​ച്ച് താ​ര​ങ്ങ​ളു​ള്‍​പ്പ​ടെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും അ​നു​ശോ​ച​നം അ​റി​യി​ച്ചി​രു​ന്നു.







Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.