Choclate
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏ​​ഷ്യ​യി​ലെ ഏ​റ്റ​വും ശു​ചി​ത്വ​മു​ള്ള ഗ്രാ​മം ഇ​ന്ത്യ​യി​ലാ​ണെ​ന്ന​റി​യു​ന്പോ​ൾ ചി​ല​രു​ടെ​യെ​ങ്കി​ലും മ​ന​സി​ലേ​ക്ക് ആ​ദ്യ​മെ​ത്തു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണോ എ​ന്ന ചോ​ദ്യ​മാ​കും. എ​ന്നാ​ൽ അ​ല്ല. മേ​ഘാ​ല​യ​യി​ലെ മൗ​ലി​നോം​ഗാ​ണ് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ശു​ചി​ത്വ​മു​ള്ള ഗ്രാ​മം. ഇ​ന്ത്യാ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ഷി​ല്ലോം​ഗി​ൽ​നി​ന്ന് 90 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മൗ​ലി​നോം​ഗ് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

ശുചിത്വ പരിപാലനത്തിൽ വിട്ടുവീഴ്ചയില്ല

മൗ​​ലി​​നോംഗിന്‍റെ ഏ​​റ്റ​​വും പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത അ​​വി​​ട​​ത്തെ ശു​​ചി​​ത്വ​​പ​​രി​​പാ​​ല​​ന​​മാ​​ണ്. എ​​ല്ലാ വീ​​ടു​​ക​​ളി​​ലും പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​യ ടോ​​യ്‌ലറ്റു​​ക​​ൾ മൗ​​ലി​​നോംഗിന്‍റെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. പ്ലാ​​സ്റ്റി​​ക് ബാ​​ഗു​​ക​​ളും പു​​ക​​വ​​ലി​​യും ഇ​​വി​​ടെ ക​​ർ​​ശ​​ന​​മാ​​യി നി​​രോ​​ധി​​ച്ചി​​രി​​ക്കു​​ന്നു.ഇ​​തു പാ​​ലി​​ക്കാ​​ത്ത​​വ​​രി​​ൽ​​നി​​ന്ന് ക​​ടു​​ത്ത പി​​ഴ ഈ​​ടാ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു എ​​ന്ന​​ത് ശ്ര​​ദ്ധേ​​യ​​മാ​​ണ്. ജ​​ന​​ങ്ങ​​ൾ വീ​​ടു​​ക​​ൾ മാ​​ത്ര​​മ​​ല്ല, പൊ​​തു​​നി​​ര​​ത്തു​​ക​​ളും അ​​ടി​​ച്ചു​​വാ​​രി വൃ​​ത്തി​​യാ​​ക്കു​​ന്ന​​ത് ഇ​​വി​​ടത്തെ പ്ര​​ധാ​​ന കാ​​ഴ്ച​​യാ​​ണ്. മൗ​​ലി​​നോംഗിലെ ഓ​​രോ വീ​​ടി​​നു പു​​റ​​ത്തും മാ​​ലി​​ന്യം ശേ​​ഖ​​രി​​ക്കാ​​ൻ മു​​ള​​ങ്കൊ​​ട്ട​​ക​​ൾ പ്ര​​ത്യേ​​ക​​മാ​​യി തൂ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് ഇ​​വി​​ടത്തെ പ്ര​​ധാ​​ന​​പ്പെ​​ട്ട കാ​​ഴ്ച​​യാ​​ണ്.

മ​​ര​​ങ്ങ​​ൾ ന​​ട്ടു​​വ​​ള​​ർ​​ത്തു​​ന്ന​​ത് ഈ ​​ജ​​ന​​ത​​യു​​ടെ ജീ​​വി​​ത​​ത്തി​​ലെ ഒ​​ഴി​​ച്ചൂ​​കൂടാ​​ൻ പ​​റ്റാ​​ത്ത ച​​ര്യ​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു. കൂ​​ടാ​​തെ ന​​ല്ല രീ​​തി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മ​​ഴ​​വെ​​ള്ള സം​​ഭ​​ര​​ണി​​ക​​ൾ മൗ​​ലി​നോംഗിന്‍റെ ഉ​​ണ​​ർ​​വി​​ന് വ​​ഴി​​യൊ​​രു​​ക്കു​​ന്നു.

ശു​​ചി​​ത്വ ഗ്രാ​​മ പ്ര​​ഖ്യാ​​പ​​നം

ട്രാ​​വ​​ൽ മാ​​ഗ​​സി​​ൻ ഡി​​സ്ക​​വ​​ർ ഇ​​ന്ത്യ 2003ൽ ​​ഏ​​റ്റ​​വും വൃ​​ത്തി​​യു​​ള്ള ഗ്രാ​​മ​​മാ​​യി മൗ​​ലി​​നോ​​ങി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. 2005ൽ ​​ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വൃ​​ത്തി​​യു​​ള്ള ഗ്രാ​​മ​​മാ​​യും മൗ​​ലി​നോംഗ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഈ​​യൊ​​രു പെ​​രു​​മ മൗ​​ലി​​നോംഗിന്‍റെ പ്രാ​​ദേ​​ശി​​ക ടൂ​​റി​​സ​​ത്തി​​ൽ വ​​ലി​​യ മാ​​റ്റം വ​​രു​​ത്തി. ടൂ​​റി​​സം വ​​ർ​​ധി​​ച്ച​​തി​​നാ​​ൽ വാ​​ർ​​ഷി​​ക വ​​രു​​മാ​​നം 60 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച​​താ​​യി എ​​ൻ​​പി​​ആ​​ർ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.ദൈ​​വ​​ത്തി​​ന്‍റെ സ്വ​​ന്തം പൂ​​ന്തോ​​ട്ടം

ദൈ​​വ​​ത്തി​​ന്‍റെ സ്വ​​ന്തം പൂ​​ന്തോ​​ട്ടം എ​​ന്ന പേ​​ര് മൗ​​ലി​​നോംഗിനു തി​​ക​​ച്ചും അ​​നു​​യോ​​ജ്യ​​മാ​​ണെ​​ന്ന് ഇ​​വി​​ടത്തെ രീ​​തി​​ക​​ൾ ക​​ണ്ടാ​​ൽ ന​​മു​​ക്കു മ​​ന​​സി​​ലാ​​കും. ശു​​ചി​​ത്വ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല കൃ​​ഷി​​രീ​​തി​​യു​​ടെ കാ​​ര്യ​​ത്തി​​ലും ഇ​​വി​​ടം ശ്ര​​ദ്ധേ​​യ​​മാ​​ണ്.

ഭ​​ക്ഷ​​ണ​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഭൂ​​രി​​ഭാ​​ഗം പ​​ച്ച​​ക്ക​​റി​​ക​​ളും ജൈ​​വ​​വ​​ളം ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ഇ​​വി​​ടെ കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. മാം​​സാ​​ഹാ​​രം വീ​​ട്ടി​​ൽ വ​​ള​​ർ​​ത്തു​​ന്ന പ​​ക്ഷി​​ക​​ളി​​ൽ​​നി​​ന്നും മൃ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നും മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കു​​ന്നു.കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യാ​​ണ് ഇ​​വ​​രു​​ടെ പ്ര​​ധാ​​ന വ​​രു​​മാ​​ന​​മാ​​ർ​​ഗം. ഇ​​തു​​കൂ​​ടാ​​തെ സാ​​ക്ഷ​​ര​​ത​​യി​​ൽ വ​​ള​​രെ മു​​ൻ​​പ​​ന്തി​​യി​​ലാ​​ണ് ഇ​​വി​​ട​​മെ​​ന്ന​​തും മൗ​​ലി​​നോംഗി​​ന്‍റെ മാ​​റ്റുകൂ​​ട്ടു​​ന്നു.പ്ര​​ധാ​​ന​​മാ​​യും ഖാ​​സി ഗോ​​ത്ര​​സ​​മൂ​​ഹ​​മാ​​ണ് ഇ​​വി​​ടെ ജീ​​വി​​ക്കു​​ന്ന​​ത്.

സ​​മൂ​​ഹ​​ത്തി​​ലെ പു​​രു​​ഷ കേ​​ന്ദ്രീ​​കൃ​​ത ഭ​​ര​​ണം ഉ​​പേ​​ക്ഷി​​ച്ച പ്ര​​ശ​​സ്ത ഗോ​​ത്ര​​മാ​​ണ് ഇ​​ത്. സ്വ​​ത്തും സ​​ന്പ​​ത്തും അ​​മ്മ​​യി​​ൽ​​നി​​ന്ന് പെ​​ണ്‍​മ​​ക്ക​​ളി​​ലെ ഏ​​റ്റ​​വും ഇ​​ള​​യ​​വ​​ൾ​​ക്ക് കൈ​​മാ​​റ്റം ചെ​​യ്യു​​ന്ന​​താ​​ണ് ഇ​​വി​​ടത്തെ ദാ​​യ​​ക്ര​​മം. സ്ത്രീ​​ശാക്തീ​​ക​​ര​​ണ​​ത്തി​​ന് ഈ ​​ഗ്രാമം സു​​പ്ര​​ധാ​​ന സ്ഥാനം ന​​ൽ​​കു​​ന്നു.ലി​​വിം​​ഗ് റൂ​​ട്ട് ബ്രി​​ഡ്ജ്

മൗ​​ലി​​നോംഗിലെ ലി​​വിം​​ഗ് റൂ​​ട്ട് ബ്രി​​ഡ്ജ് ലോ​​ക​​പ്ര​​സി​​ദ്ധ​​മാ​​ണ്. യു​​നെ​​സ്കോ മൗ​​ലി​​നോംഗിലെ ലി​​വിം​​ഗ് റൂ​​ട്ട് ബ്രി​​ഡ്ജ് ലോ​​ക പൈ​​തൃ​​ക സൈ​​റ്റാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. മ​​ര​​ങ്ങ​​ളു​​ടെ ജീ​​വ​​നു​​ള്ള വേ​​രു​​ക​​ൾ​​കൊ​​ണ്ട് പാ​​ലം നി​​ർ​​മി​​ക്കു​​ന്ന​​ത് വ​​ള​​രെ അ​​തി​​ശ​​യ​​ക​​ര​​മാ​​യ കാ​​ഴ്ച​​യാ​​ണ്. ഒ​​രു ന​​ദി​​യി​​ൽ തൂ​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന പാ​​ല​​ങ്ങ​​ൾ ഒ​​രു കൂ​​റ്റ​​ൻ മ​​ര​​ത്തി​​ന്‍റെ ആ​​കാ​​ശ​​വേ​​രു​​ക​​ളെ മ​​റ്റൊ​​ന്നു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചാ​​ണ് ലി​​വിം​​ഗ് റൂ​​ട്ട് ബ്രി​​ഡ്ജ് നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മൗ​​ലി​​നോംഗ് ഇ​​ത്ര​​യേ​​റെ ശ്ര​​ദ്ധ​​യാ​​ക​​ർ​​ഷി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത് അ​​തി​​ന് ശു​​ചി​​ത്വ​​ഗ്രാ​​മ പ​​ദ​​വി ല​​ഭി​​ച്ച​​തി​​നു ശേ​​ഷ​​മാ​​ണ്. മൗ​​ലി​​നോംഗിലെ​​ത്തി​​ച്ചേ​​ർ​​ന്നാ​​ൽ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ സൗ​​ന്ദ​​ര്യം​​കൂ​​ടി ആ​​സ്വ​​ദി​​ക്കാ​​ൻ ക​​ഴി​​യു​​ന്നു എ​​ന്ന​​ത് മ​​റ്റൊ​​രു പ്ര​​ധാ​​ന നേ​​ട്ട​​മാ​​ണ്. ഇ​​ന്നു മാ​​ത്ര​​മ​​ല്ല വ​​രും നാ​​ളെ​​ക​​ളി​​ലും മൗ​​ലി​​നോംഗിന്‍റെ ശു​​ചി​​ത്വ​​പ​​ദ​​വി നി​​ല​​നി​​ന്നു​​പോ​​രാ​​ൻ ന​​മു​​ക്കും ആ​​ശി​​ക്കാം.

സി.പി. സിജിൻ