ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), കൊച്ചി റിഫൈനറിയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 125 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15, 2023.
ഒഴിവുകളുടെ വിശദാംശങ്ങൾ: കെമിക്കൽ എൻജിനീയറിംഗ് (42), സിവിൽ എൻജിനിയറിംഗ് (09), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (10), ഇലക്ട്രിക്കൽ എൻജിനിയറിംഗ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് (11), സേഫ്റ്റി എൻജിനിയറിംഗ്/ സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് (11), മെക്കാനിക്കൽ എൻജിനിയറിംഗ് (30), ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് (09). മെറ്റലർജി (03). പ്രതിമാസ സ്റ്റൈപ്പൻഡ് 25,000 രൂപ. പ്രായം: 01.09.2023ന് 18-27 വയസ് (അർഹതയുള്ളവർക്ക് ഇളവുണ്ട്).
യോഗ്യത: അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ് ബിരുദം. അപേക്ഷാ ഫീസില്ല. വെബ്സൈറ്റ്: www.bharat petroleum.in.