എ​​​​സ്ബി​​​​ഐ​​​​യി​​​​ല്‍ 1,226 ഓ​​​​ഫീ​​​​സ​​​​ര്‍
സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ സ​​​​ര്‍ക്കി​​​​ള്‍ ബേ​​​​സ്ഡ് ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് (ഗു​​​​ജ​​​​റാ​​​​ത്ത്), ബം​​​​ഗ​​​​ളൂ​​​​രു (ക​​​​ര്‍ണാ​​​​ട​​​​ക), ഭോ​​​​പ്പാ​​​​ല്‍ (മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, ഛത്തീ​​​​സ്ഗ​​​​ഡ്), ചെ​​​​ന്നൈ (ത​​​​മി​​​​ഴ്‌​​​​നാ​​​​ട്), ജ​​​​യ്പൂ​​​​ര്‍ (രാ​​​​ജ​​​​സ്ഥാ​​​​ന്‍) സ​​​​ര്‍ക്കി​​​​ളു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. ഗു​​​​ജ​​​​റാ​​​​ത്തി, ക​​​​ന്ന​​​​ഡ, ഹി​​​​ന്ദി, ത​​​​മി​​​​ഴ് ഭാ​​​​ഷ​​​​ക​​​​ള്‍ അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണം. ബാ​​​​ക്ക്‌​​​​ലോ​​​​ഗ് ഒ​​​​ഴി​​​​വു​​​​ക​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടെ 1,226 ഒ​​​​ഴി​​​​വു​​​​ണ്ട്. റെ​​​​ഗു​​​​ല​​​​ര്‍-1,100, ബാ​​​​ക്ക്‌​​​​ലോ​​​​ഗ്- 126 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ള്‍. ഒ​​​​രു ഉ​​​​ദ്യോ​​​​ഗാ​​​​ര്‍ഥി ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മാ​​​​ത്ര​​​​മേ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വൂ.

യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ലാ ബി​​​​രു​​​​ദം/ കേ​​​​ന്ദ്ര ഗ​​​​വ​​​ൺ​​​മെ​​​ന്‍റ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച ത​​​​ത്തു​​​​ല്യ യോ​​​​ഗ്യ​​​​ത, ഷെ​​​​ഡ്യൂ​​​​ള്‍ഡ് കൊ​​​​മേ​​​​ഴ്‌​​​​സ്യ​​​​ല്‍ ബാ​​​​ങ്കി​​​​ലോ റി​​​​സ​​​​ര്‍വ് ബാ​​​​ങ്കി​​​​ന്‍റെ സെ​​​​ക്ക​​​​ന്‍ഡ് ഷെ​​​​ഡ്യൂ​​​​ളി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള റീ​​​​ജ​​​​ണ​​​​ല്‍ റൂ​​​​റ​​​​ല്‍ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലോ ഓ​​​​ഫീ​​​​സ​​​​റാ​​​​യി ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വ​​​​ര്‍ത്ത​​​​ന പ​​​​രി​​​​ച​​​​യം.

ഷെ​​​​ഡ്യൂ​​​​ള്‍ഡ് കൊ​​​​മേ​​​​ഴ്‌​​​​സ്യ​​​​ല്‍ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ സ​​​​ബ്‌​​​​സി​​​​ഡി​​​​യ​​​​റി​​​​ക​​​​ളി​​​​ല്‍ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ര്‍, എ​​​​സ്ബി​​​​ഐ​​​​യി​​​​ല്‍ ക്ല​​​​റി​​​​ക്ക​​​​ല്‍, സൂ​​​​പ്പ​​​​ര്‍വൈ​​​​സ​​​​റി കേ​​​​ഡ​​​​റി​​​​ലു​​​​ള്ള​​​​വ​​​​ര്‍, എ​​​​സ്ബി​​​​ഐ​​​​യി​​​​ലെ ഓ​​​​ഫീ​​​​സ​​​​ര്‍ ഗ്രേ​​​​ഡി​​​​ല്‍നി​​​​ന്ന് രാ​​​​ജി​​​വ​​​ച്ച​​​​വ​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ന്‍ അ​​​​ര്‍ഹ​​​​ര​​​​ല്ല.

ഭാ​​​​ഷാ പ​​​​രി​​​​ജ്ഞാ​​​​നം: ഏ​​​​ത് സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കാ​​​​ണോ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​ത് അ​​​​വി​​​​ടെ​​​​യാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം. അ​​​​പേ​​​​ക്ഷി​​​​ച്ച സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​യി​​​ല്‍ എ​​​​ഴു​​​​താ​​​​നും വാ​​​​യി​​​​ക്കാ​​​​നും കാ​​​​ര്യ​​​​ങ്ങ​​​​ള്‍ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നും അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഭാ​​​​ഷാ പ​​​​രി​​​​ജ്ഞാ​​​​നം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​യും ഉ​​​​ണ്ടാ​​​​കും.
പ്രാ​​​​യം: 21- 30 വ​​​​യ​​​​സ്. 02.12.1991ന് ​​​​ശേ​​​​ഷ​​​​വും 01.12.2000 ന് ​​​​മു​​​​ന്‍പും ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം (ര​​​​ണ്ട് തീ​​​​യ​​​​തി​​​​ക​​​​ളും ഉ​​​​ള്‍പ്പെ​​​​ടെ). ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ല്‍ എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് മൂ​​​​ന്നും വ​​​​ര്‍ഷ​​​​ത്തേ​​​​ക്ക് ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ശ​​​​മ്പ​​​​ളം: 36,000- 63,840 രൂ​​​​പ.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 750 രൂ​​​​പ.
(എ​​​​സ്‌​​​സി, എ​​​​സ്ടി, ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് ഫീ​​​​സി​​​​ല്ല). ഓ​​​​ണ്‍ലൈ​​​​നാ​​​​യാ​​​​ണ് ഫീ​​​​സ​​​​ട​​​​യ്‌​​​​ക്കേ​​​​ണ്ട​​​​ത്.

അ​​​​പേ​​​​ക്ഷ: ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്ക​​​​ണം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ള്‍, വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ല്‍ നി​​​​ര്‍ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന മാ​​​​തൃ​​​​ക​​​​യി​​​​ല്‍ അ​​​​പ്​​​​ലോ​​​​ഡ് ചെ​​​​യ്യ​​​​ണം. വെ​​​​ബ്‌​​​​സൈ​​​​റ്റ്: www. bank.sbi/career അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഡി​​​​സം​​​​ബ​​​​ര്‍ 29.