ഡൽഹിയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് (എച്ച്ക്യു) ഓഫീസിൽ വിവിധ തസ്തികകളിലായി 417 ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ: പ്യൂണ്‍/ഓർഡർലി/ഡാർക്ക് പ്യൂണ്‍-280, ചൗക്കിദാർ-33, സ്വീപ്പർ/സഫായ് കരംചാരി-23, പ്രൊസസ് സെർവർ-81.
യോഗ്യത: മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. പ്രൊസസ് സെർവർ തസ്തികയിൽ മെട്രിക്കുലേഷനൊപ്പം ഹയർസെക്കൻഡറിയും എൽഎംവി ഡ്രൈവിംഗ് ലൈസെൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രായം: 18-27 വയസ്. 01.01.2021 തീയതിവച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്സി/എസ്ടി വിഭാഗത്തിന് അഞ്ചുവർഷവും ഒബിസി വിഭാഗത്തിന് മൂന്നുവർഷവും വയസ് ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തെരഞ്ഞെടുപ്പ്. പ്രൊസസ് സെർവർ തസ്തികയിൽ ഡ്രൈവിംഗ് ടെസ്റ്റുണ്ടാകും. ഡൽഹിയിൽവച്ചായിരിക്കും പരീക്ഷ.
അപേക്ഷാഫീസ് 500 രൂപ. ഒബിസി വിഭാഗത്തിന് 250 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21.
അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.delhicourt s.nic.in എന്ന വെബ്സൈറ്റ് കാണുക.