ബിസിനസ് വിദ്യാഭ്യാസത്തിൽ പുതുമയും മികവും പുലർത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനേജ്മെന്റ് ഒരുക്കുന്ന മാസ്റ്റേഴ്സ് പ്രോഗ്രാമാണ് എംബിഎ ഇൻ ലിബറൽ സ്റ്റഡീസ്. ആദ്യ വർഷം ലിബറൽ പഠനങ്ങളിൽ നിന്നും കോർ മാനേജുമെന്റ് തത്വങ്ങളിൽ നിന്നുമുള്ള പാഠങ്ങളുടെ അടിസ്ഥാനത്തിൽ ആഴത്തിലുള്ള കവറേജ് നൽകുന്ന രണ്ടു വർഷത്തെ പ്രോഗ്രാമാണ് എംബിഎഎൽഎസ്എം, തുടർന്ന് രണ്ടാം വർഷത്തിൽ വിപുലമായ കോഴ്സുകളിൽ നിന്നും ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുത്തു പഠിക്കാം.
മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, മീഡിയ, സോഷ്യൽ എന്റർപ്രൈസ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ മേഖലയിൽ പ്രവർത്തിക്കുന്ന മാനേജർമാർക്ക് മാനുഷികമൂല്യങ്ങളിൽ ഉൾക്കാഴ്ചയുണ്ടാകാൻ സഹായിക്കുന്നതാണു കോഴ്സിന്റെ ഘടന. കോഴ്സ് ഫീസ് 15 ലക്ഷം രൂപ. മാർച്ച് 31നകം അപേക്ഷിക്കണം. 2000 രൂപയാണ് അപേക്ഷാ ഫീസ്.ജൂലൈയിൽ ക്ലാസ് ആരംഭിക്കും. അപേക്ഷകർ കുറഞ്ഞത് 50 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യമായ സിജിപിഎ ഉള്ള ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബാച്ചിലേഴ്സ് ബിരുദം / ബിരുദാനന്തര ബിരുദം നേടിയിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടാതെ മാനേജ്മെന്റ് അഭിരുചി പരീക്ഷകളായ ക്യാറ്റ്/ ജിആർഇ/ജിമാറ്റ് സ്കോർ നേടിയിരിക്കണം.
ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ ടെസ്റ്റ്/ ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുക്കുന്നത്. കോഴിക്കോട്, ബംഗളൂരു, ന്യൂഡൽഹി, കോൽക്കത്ത, മുംബൈ എന്നീ കേന്ദ്രങ്ങളിൽ വച്ചാണ് ടെസ്റ്റ്/ ഇന്റർവ്യു. ഫോണ്: +914952809100. www.iimk.ac.in/academics/pgplsm.