ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളജിൽ 2021ലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനും രണ്ടിനും നടക്കും. ആൺകുട്ടികൾക്കാണ് പ്രവേശനം. ജനുവരി 2021ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസാകുകയോ വേണം. 02.01.2008 നു മുമ്പോ 01.07.2009 നു ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാവില്ല. 2020 ജനുവരി ഒന്നിന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസിനും 13 വയസിനും ഉള്ളിലായിരിക്കണം. അഡ്മിഷൻ നേടിയതിനുശേഷം ജനനത്തീയതിയിൽ മാറ്റം അനുവദിക്കില്ല.
ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദേശങ്ങൾ www. rimc.gov.in ൽ ലഭ്യമാണ്.
കേരളത്തിലും ലക്ഷദ്വീപിലും ഉള്ള അപേക്ഷകർ പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 31ന് മുമ്പ് സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയയ്ക്കണം.