ഡിസൈന്‍ പഠിക്കാം നമ്മുടെ നാട്ടില്‍
വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഡി​സൈ​നി​ൽ പ്രാ​വീ​ണ്യം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി തൊ​ഴി​ൽ വ​കു​പ്പി​നു കീ​ഴി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ഡി​സൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.

നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ന്‍റെ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണു പ​ത്ത് സീ​റ്റു​ക​ൾ വീ​ത​മു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഡ​ക്ട് ഡി​സൈ​ൻ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടെ​ക്സ്റ്റൈ​ൽ ആ​ൻ​ഡ് അ​പ്പാ​ര​ൽ ഡി​സൈ​ൻ, ഐ​ടി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​സൈ​ൻ എ​ന്നീ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​ത്.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലൈ​ഫ് സ്റ്റൈ​ൽ പ്രൊ​ഡ​ക്ട് ഡി​സൈ​ൻ: ഈ ​കോ​ഴ്സി​ൽ ദൈ​നം​ദി​ന ഉ​ത്പ​ന്ന​ങ്ങ​ൾ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ വ​രെ രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന വി​ഭാ​ഗ​മാ​ണ്. ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡി​സൈ​ൻ, പ്രൊ​ഡ​ക്ട് ഡി​സൈ​ൻ, ഫ​ർ​ണി​ച്ച​ർ ഡി​സൈ​ൻ, ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ഡി​സൈ​ൻ, ടോ​യ് ഡി​സൈ​ൻ, സി​റാ​മി​ക് ആ​ൻ​ഡ് ഗ്ലാ​സ് ഡി​സൈ​ൻ എ​ന്നി​വ ഇ​തി​ന്‍റെ ഉ​പ​വി​ഭാ​ഗ​ങ്ങ​ളാ​ണ്.

ഐ​ടി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​സൈ​ൻ: ആ​ശ​യ​ങ്ങ​ൾ എ​ങ്ങ​നെ വ​ള​രെ കൃ​ത്യ​മാ​യും ല​ളി​ത​മാ​യും മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കാം. ഇ​താ​ണ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​സൈ​ൻ കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഗ്രാ​ഫി​ക് ഡി​സൈ​ൻ, അ​നി​മേ​ഷ​ൻ ഡി​സൈ​ൻ, മ​ൾ​ട്ടി​മീ​ഡി​യ ഡി​സൈ​ൻ, ഫി​ലിം ആ​ൻ​ഡ് വെ​ഹി​ക്കി​ൾ ഡി​സൈ​ൻ, എ​ക്സി​ബി​ഷ​ൻ ഡി​സൈ​ൻ, റീ​ട്ടെ​യി​ൽ എ​ക്സ്പീ​രി​യ​ൻ​സ് ഡി​സൈ​ൻ എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഐ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന ന്യൂ ​മീ​ഡി​യ ഡി​സൈ​ൻ, ഇ​ന്‍റ​ർ​ഫേ​സ് ഡി​സൈ​ൻ, ഡി​ജി​റ്റ​ൽ ഗെ​യിം ഡി​സൈ​ൻ എ​ന്നി​വ​യ്ക്കു ഡി​ജി​റ്റ​ൽ വി​പ്ല​വം ന​ട​ക്കു​ന്ന ഇ​ക്കാ​ല​ഘ​ട്ട​ത്തി​ൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

ടെ​ക്സ്റ്റൈ​ൽ അ​പ്പാ​ര​ൽ ഡി​സൈ​ൻ: ഡി​സൈ​ൻ മേ​ഖ​ല​യി​ൽ ഏ​റ്റ​വും ആ​ദ്യ​ത്തെ ശാ​ഖ​യാ​ണ്. മ​നു​ഷ്യ​ൻ വ​സ്ത്രം ധ​രി​ക്കാ​ൻ തു​ട​ങ്ങി​യ കാ​ല​ഘ​ട്ടം മു​ത​ൽ ഈ ​മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. തു​ണി​ത്ത​ര​ങ്ങ​ളു​ടെ രൂ​പ​ക​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗം ഫാ​ഷ​ൻ ഡി​സൈ​ൻ, അ​പ്പാ​ര​ൽ ഡി​സൈ​ൻ ആ​ൻ​ഡ് മ​ർ​ച്ച​ൻ​ഡി​സൈ​ൻ, ലൈ​ഫ് സ്റ്റൈ​ൽ ആ​ക്സ​സ​റി ഡി​സൈ​ൻ മു​ത​ലാ​യ​വ ഈ ​മേ​ഖ​ല​യി​ൽ​പ്പെ​ടും. 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് ആ​റു മാ​സ​ത്തെ ഇ​ന്‍റേ​ണ്‍​ഷി​പ്പു​ൾ​പ്പെ​ടെ അ​ഞ്ചു സെ​മ​സ്റ്റ​ർ നീ​ണ്ട 30 മാ​സ​ത്തെ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യം 40 ക​വി​യ​രു​ത്.

കൊ​ല്ലം ജി​ല്ല​യി​ൽ ച​ന്ദ​ന​ത്തോ​പ്പി​ലാ​ണ് അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ ലാ​ബു​ക​ൾ, കം​പ്യൂ​ട്ട​ർ​വ​ത്കൃ​ത ലൈ​ബ്ര​റി, അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ്, ഹോ​സ്റ്റ​ൽ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി 31,000 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന സ്ഥാ​പ​നം സ്ഥി​തി​ചെ​യ്യു​ന്ന​ത്. യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​രെ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്, സ്റ്റു​ഡി​യോ ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യു എ​ന്നി​വ ന​ട​ത്തി​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കോ​ഴ്സ് ഫീ​സ് ഒ​രു സെ​മ​സ്റ്റ​റി​ന് 45,000 രൂ​പ. ഓ​ണ്‍​ലൈ​നാ​യി ഫെ​ബ്രു​വ​രി 29 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 1000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. ഏ​പ്രി​ൽ 26 നാ​ണ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്. കൊ​ല്ലം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, കൊ​ൽ​ക്ക​ത്ത, മും​ബൈ, ഡ​ൽ​ഹി, അ​ഹ​മ്മ​ദാ​ബാ​ദ്, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.​ഇ​ന്‍റ​ർ​വ്യു​വും സ്റ്റു​ഡി​യോ ടെ​സ്റ്റും മേ​യ് 22, 23 തീ​യ​തി​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ്രോ​സ്പെ​ക്ട​സും അ​പേ​ക്ഷാ​ഫോ​മും www.ksid.co.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0474 2710393, 2719193.