തിരുവനന്തപുരം, മണ്ണന്തല അംബേദ്കർ ഭവനിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പ്രധാന കേന്ദ്രത്തിൽ പ്ലസ്വൺ വിദ്യാർഥികൾക്കായി കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന പരിശീലന കോഴ്സിന്റെ പ്രവേശനം ആരംഭിക്കുന്നു.
www.ccek.org എന്ന വെബ്സൈറ്റിൽ 19ന് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സൗജന്യമാണ്. പൊതുഅവധി ദിവസം ഒഴികെ ഞായറാഴ്ചകളിലും, രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസ്. 21 ന് ക്ലാസുകൾ ആരംഭിക്കും. രാവിലെ പത്ത് മുതൽ വൈകുന്നേരം മുന്നുവരെയാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 04712313065, 2311654, 8281098864.