നവരത്ന കന്പനിയായ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ 96 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ഗ്രേഡ് നാല്- 57, എക്സിക്യൂട്ടീവ് അഞ്ച്- 33, എക്സിക്യൂട്ടീവ് ഗ്രേഡ് ആറ്- ആറ് എന്നിങ്ങനെയാണ് ഒഴിവുകൾ. ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിൽ കൺസ്ട്രക്ഷൻ സൈറ്റുകളിലാണ് നിയമനം. കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ്. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കരാർ. പിന്നീട്, മൂന്നു വർഷത്തേക്ക് നീട്ടി നൽകും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വെൽഡിംഗ്/വെയർ ഹൗസ്, സേഫ്റ്റി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബിഎസ്സി/ബിടെക്/ബിഇ (എൻജിനിയറിംഗ്)യും പ്രവർത്തനപരിചയവും വേണം. ഗ്രേഡ് നാലിലേക്ക് അപേക്ഷിക്കാൻ 16 വർഷത്തേയും ഗ്രേഡ് അഞ്ചിലേക്ക് 19 വർഷത്തെയും ഗ്രേഡ് ആറിലേക്ക് 21 വർഷത്തെയും പ്രവൃത്തിപരിചയം ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം: www.engineersindia.com എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം ഇതേ വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.