രാജ്യത്തെ വിമാനത്താവളങ്ങളില്‍ അവസരം
Saturday, July 6, 2024 10:45 AM IST
എഐ എയർപോർട് സർവീസസിനു കീഴിൽ വിവിധ വിമാനത്താവളങ്ങളിലായി 4515 ഒഴിവുകൾ. മുംബൈ വിമാനത്താവളത്തിൽ മാത്രം 4305 ഒഴിവുണ്ട്. ഇതിൽ 1049 കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഒഴിവുകളാണ്.
മുംബൈ
വിവിധ തസ്തികകളിലായി 3,256 ഒഴിവ്. സ്ത്രീകൾക്കും അവസരം. ഇന്റർവ്യൂ ജൂലൈ 12 മുതൽ 16 വരെ മുംബൈയിൽ.
തസ്തികകളും ഒഴിവും: ഹാൻഡിമാൻ പുരുഷൻ (2,216), റാംപ് സർവീസ് എക്സിക്യൂട്ടീവ് (406), യൂട്ടിലിറ്റി ഏജന്റ് റാംപ് ഡ്രൈവർ (263), ജൂണിയർ ഓഫീസർടെക്നിക്കൽ (91), ജൂണിയർ ഓഫീസർകാർഗോ (56), ജൂണിയർ ഓഫീസർ കസ്റ്റമർ സർവീസസ് (45), ഡ്യൂട്ടി ഓഫീസർ പാസഞ്ചർ (42), ഡ്യൂട്ടി മാനേജർറാംപ് (40),
യൂട്ടിലിറ്റി ഏജന്റ് പുരുഷൻ (22), ഡ്യൂട്ടി മാനേജർപാസഞ്ചർ (19), ഡ്യൂട്ടി ഓഫീസർ (19), ഡ്യൂട്ടി മാനേജർ (11), ഡെപ്യൂട്ടി ടെർമിനൽ മാനേജർപാസഞ്ചർ (9), ഡെപ്യൂട്ടി റാംപ് മാനേജർ (6), ഡെപ്യൂട്ടി ടെർമിനൽ മാനേജർ (3), പാരാ മെഡിക്കൽ കം കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (3), ടെർമിനൽ മാനേജർ (2), റാംപ് മാനേജർ (2), ടെർമിനൽ മാനേജർ (1).
ഹിൻഡൻ: 147 ഒഴിവ്
ഉത്തർപ്രദേശ് ഗാസിയാബാദിലെ ഹിൻഡൻ എയർപോർട്ടിൽ 147 ഒഴിവ്. ജൂലൈ 12 വരെ അപേക്ഷിക്കാം.
63 ഒഴിവ്
അലഹബാദ്, ഗൊരഖ്പൂർ എയർപോർട്ടുകളിൽ 63 ഒഴിവ്. ഇന്റർവ്യൂ ജൂലൈ ഒന്‍പതു മുതൽ 13 വരെ തീയതികളിൽ ഉത്തർപ്രദേശിൽ.
www.aiasl.in