ഓസ്ട്രേലിയയിൽ നഴ്സുമാർക്ക് അവസരം
Saturday, July 6, 2024 10:30 AM IST
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഓസ്ട്രേലിയയിൽ നഴ്സുമാർക്ക് അവസരം. ജൂലൈ 10 വരെ അപേക്ഷിക്കാം.
യോഗ്യത: ബിഎസ്സി നഴ്സിംഗ്, ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസി രജിസ്ട്രേഷൻ, 2 വർഷ പരിചയം, ഐഇഎൽടിഎസ്/ഒഇടി/തത്തുല്യ സ്കോർ എന്നിവ വേണം.
സിവി, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഐഇഎൽടിഎസ്/ഒഇടി/പിടിഇ/ ടിഒഇഎഫ്എൽ എന്നിവ [email protected] എന്ന ഇമെയിലിൽ അയയ്ക്കണം (www.odepc.kerala.gov.in)