ബിഎസ്എഫ് റിക്രൂട്ട്മെന്റ്: 1526 ഒഴിവ്
Friday, June 21, 2024 3:44 PM IST
വിവിധ കേന്ദ്ര അർധസൈനിക വിഭാഗങ്ങളിലെ 1,526 ഒഴിവിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് റിക്രൂട്ട്മെന്റ് നടത്തും. ജൂലൈ 08 വരെ അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരമുണ്ട്. വിശദവിജ്ഞാപനം വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.
സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സിഎപിഎഫ്), ഇൻഡോടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), ആസാം റൈഫിൾസ്, സശസ്ത്ര സീമാബൽ (എസ്എസ്ബി) തുടങ്ങിയ സേനകളിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രഫർ/കോംപാറ്റന്റ് സ്റ്റെനോഗ്രഫർ ഹെഡ് കോണ്‍സ്റ്റബിൾ (മിനിസ്റ്റീരിയൽ/കോം പാറ്റന്റ് മിനിസ്റ്റീരിയൽ), വാറന്റ് ഓഫീസേഴ്സ് (പഴ്സണൽ അസിസ്റ്റന്റ്), ഹവിൽദാർ (ക്ലാർക്ക്) തസ്തികകളിലാണ് അവസരം.
തസ്തിക തിരിച്ചുള്ള ഒഴിവ്
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രഫർ/കോംപാറ്റന്റ് സ്റ്റെനോഗ്രഫർ), വാറന്റ് ഓഫീസഴ്സ് (പഴ്സണൽ അസിസ്റ്റന്റ്: സിഐഎസ്എഫ്146, ഐടിബിപി56, സിആർപിഎഫ്21, ബിഎസ്എഫ്17, എസ്എസ്ബി3.
ഹെഡ് കോണ്‍സ്റ്റബിൾ (മിനിസ്റ്റീരിയൽ കോംപാറ്റന്റ് മിനിസ്റ്റീരിയൽ), ഹവിൽദാർ (ക്ലാർക്ക്): സിഐഎസ്എഫ്496, ബിഎസ്എഫ്302, സിആർപിഎഫ്282, ആസാം റൈഫിൾസ് 35, ഐടിബിപി163, എസ്എസ്ബി5. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. അയോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
https://rectt.bsf.gov.in