കേരള ഹൈക്കോടതിയിൽ 34 ഓഫീസ് അറ്റൻഡന്റ് ഒഴിവ്. നേരിട്ടുള്ള നിയമനം. ജൂണ്‍ 5 മുതൽ ജൂലൈ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി ജയം/ തത്തുല്യം.
പ്രായം: 1988 ജനുവരി 2നും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. ശന്പളം: 23,000-50,200. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ഫീസ്: 500 രൂപ (അര്‍ഹര്‍ക്ക് ഇളവ്). ഓണ്‍ലൈനായും സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചലാനായും ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
=https://hckrecruitment.keralacourts.in