'ഡോ.ജോർജ് വർഗീസ് കുന്തറ
പേജ്: 432 വില: ₹550
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 9447021617
ആരോഗ്യ വിദ്യാഭ്യാസത്തിലും ആതുരസേവനത്തിലും തനതായ സംഭാവനകൾ നല്കിയ ഡോ. ജോർജ് വർഗീസ് കുന്തറയുടെ ഓർമകൾ പുസ്തകമാകുന്പോൾ ഇലകളുടെ പച്ചപ്പും പൂക്കളുടെ സുഗന്ധവും വായനക്കാർക്കു തൊട്ടറിയാം.
നന്നേ ചെറുപ്പത്തിൽത്തന്നെ അമ്മയെ നഷ്ടപ്പെട്ട കുട്ടി വെല്ലുവിളികളോടു പോരാടി ജീവിതവിജയം നേടിയതിന്റെ കഥകൂടിയാണിത്. ആ അർഥത്തിൽ "മഞ്ഞ ഇലകൾക്കിടയിലെ ചെന്പനിനീർപ്പൂക്കൾ'' പ്രചോദനാത്മകവുമാണ്.
ആയിരങ്ങൾക്ക് ആശ്രയമായ കോട്ടയം ഡെന്റൽ കോളജ് സ്ഥാപിക്കാൻ ചുക്കാൻ പിടിച്ച വ്യക്തിയെന്ന നിലയിലാണ് കേരളത്തിൽ ഡോ. ജോർജ് വർഗീസ് ശ്രദ്ധേയനാകുന്നത്. ഒരു വലിയ ശൂന്യത്തിൽനിന്ന് ഇന്നു കാണുന്ന ഡെന്റൽ കോളജ് വളർന്നുയർന്നതിന്റെ കഥ ഡോ. ജോർജ് വർഗീസിന്റെ അധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും കഥ കൂടിയാണ്.
ഡെന്റൽ കോളജ് സ്ഥാപിക്കുന്നത് ആലോചിക്കുന്ന ഘട്ടം മുതൽ നേരിട്ട പ്രതിസന്ധികളെ ഒരു കൂട്ടം ആളുകൾ ഭാവനകൊണ്ടും കർമകുശലതകൊണ്ടും നേരിട്ടവിധം ഈ ഓർമകളിൽ വായിച്ചെടുക്കാം.'