സൈ​ന്‍​ബോ​ര്‍​ഡി​ല്‍ ക​യ​റു​ക, പു​ള്‍​അ​പ്പ്‌​സ് ചെ​യ്യു​ക, പ​താ​ക വീ​ശു​ക; എ​ന്തൊ​ക്കെ കാ​ണ​ണം...
Wednesday, October 16, 2024 1:57 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ പ​ല​രേ​യും വ​ല്ലാ​തെ ബാ​ധി​ച്ചെ​ന്ന് പ​റ​യാ​തെ വ​യ്യ. മ​റ്റു​ള്ള​വ​ര്‍​ക്ക് മു​ന്നി​ല്‍ ആ​ളാ​കാ​ന്‍ പ​ല​രും കാ​ട്ടു​ന്ന സാ​ഹ​സി​ക റീ​ല്‍​സും വീ​ഡി​യോ​സും പ​ല​പ്പോ​ഴും ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

പ​രി​ശീ​ല​ന​മി​ല്ലാ​ത്ത ഇ​ത്ത​രം സാ​ഹ​സി​ക​ത​ക​ള്‍ പ​ല​പ്പോ​ഴും പ​ല​രു​ടെ​യും അ​വ​സാ​നം കു​റി​ക്കാ​റു​ണ്ട്. എ​ന്നി​രു​ന്നാ​ലും പു​തി​യ പു​തി​യ ആ​ളു​ക​ള്‍ അ​ത് തു​ട​രു​ന്നു. അ​ടു​ത്തി​ടെ എ​ക്‌​സി​ലെ​ത്തി​യ ഒ​രു ദൃ​ശ്യം പ​റ​യു​ന്ന​തും ഇ​ത്ത​ര​മൊ​ന്നാ​ണ്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ല്‍ ഒ​രാ​ള്‍ 20 അ​ടി ഉ​യ​ര​മു​ള്ള സൈ​ന്‍​ബോ​ര്‍​ഡി​ല്‍ ക​യ​റു​ക​യും പ​താ​ക വീ​ശു​ക​യും ചെ​യ്യു​ന്ന​താ​ണ് കാ​ഴ്ച. അ​മേ​ഠി ജി​ല്ല​യി​ലെ ജ​ഗ​ദീ​ഷ്പു​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ജാ​ഫ​ര്‍​ഗ​ഞ്ച് മാ​ണ്ഡി പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് വൈ​റ​ലാ​യ വീ​ഡി​യോ.

ഹൈ​വേ സൈ​ന്‍​ബോ​ര്‍​ഡി​ല്‍ ഒ​രാ​ള്‍ പു​ൾ​അ​പ്പ് ചെ​യ്യു​ന്ന കാ​ഴ്ച ആ​ളു​ക​ളെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. കാ​ര​ണം ഒ​ന്നു​കൈ​വി​ട്ടാ​ല്‍ ആ​ള്‍ ഓ​ര്‍​മ​മാ​ത്ര​മാ​യി​രി​ക്കും. താ​ഴെ നി​ല്‍​ക്കു​ന്ന ആ​ള്‍ മു​ക​ളി​ലു​ള്ള ആ​ളോ​ട് വ​ലി​യ "സ്‌​നേ​ഹ​മു​ള്ള വ്യ​ക്തി​'യാ​ണെ​ന്ന് തോ​ന്നു​ന്നു. കാ​ര​ണം അ​യാ​ള്‍ ഇ​യാ​ളോ​ട് നി​ല​ത്തി​റ​ങ്ങാ​ന്‍ പ​റ​യാ​തെ വീ​ഡി​യോ റി​ക്കാ​ര്‍​ഡ് ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്.

ത​ന്‍റെ ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി ഷോ ​കാ​ണി​ക്കു​ന്ന ഇ​യാ​ളെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നെ​റ്റിസ​ണ്‍​സ് പ​റ​ഞ്ഞു. വീ​ഡി​യോ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം സ്റ്റ​ണ്ട് ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് എ​ക്സി​ല്‍ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.