"എ​ടു​ത്തുചാ​ട്ടം' ഹ​ര​മാ​ക്കി​യ ലി​യോ; ടാ​ര്‍​സ​നെ​ന്ന് സൈ​ബ​ര്‍​ലോ​കം
Friday, July 26, 2024 2:25 PM IST
മ​രം ക​യ​റു​ക എ​ന്ന​ത് ത​ന്നെ വ​ള​രെ പ്ര​യാ​സ​മേ​റി​യ ഒ​രു കാ​ര്യ​മാ​ണ​ല്ലൊ. അ​ന്നേ​രം ഒ​രു മ​ര​ത്തി​ല്‍ നി​ന്നും മ​റ്റൊ​ന്നി​ലേ​ക്ക് ചാ​ടി​യാ​ലൊ? ന​മ്മു​ടെ നാ​ട്ടി​ല്‍ ക​വു​ങ്ങു​ക​ളി​ല്‍ ആ​ളു​ക​ള്‍ അ​ത്ത​ര​ത്തി​ല്‍ മാ​റി​ക്കേ​റാ​റു​ണ്ട്. എ​ന്നാ​ല​ത് ഒ​രു ക​വു​ങ്ങ് വ​ള​ച്ചാ​ണ് അ​ടു​ത്ത​തി​ല്‍ ക​യ​റു​ക.

ഫ്രാ​ന്‍​സി​ല്‍ നി​ന്നുള്ള ഒ​രു യു​വാ​വ് പ​ക്ഷെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് ചാ​ടു​ന്ന​ത്. ലി​യോ​പോ​ള്‍​ഡ് ഹ​ര്‍​ബി​ന്‍ എ​ന്നാ​ണ് ഈ ​വ്യ​ക്തി​യു​ടെ പേ​ര്. ലി​യോ​പോ​ള്‍​ഡ് ലി​യോ അ​ര്‍​ബ​ന്‍ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍, ലി​യോ 90 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ഒ​രു മ​ര​ത്തി​ല്‍ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി കാ​ണു​ന്നു. പെ​ട്ടെ​ന്ന് കൊ​മ്പ് ഒ​ടി​ഞ്ഞ് വീ​ഴു​ന്നു. എ​ന്നാ​ല്‍ അ​യാ​ള്‍ ഉ​ട​നെ ത​ന്നെ മ​റ്റൊ​രു മ​ര​ത്തിന്‍റെ കൊ​മ്പി​ല്‍ മു​റു​കെ​പ്പി​ടി​ച്ച് സ്വ​യം ര​ക്ഷി​ക്കു​ന്നു. അ​തേ വീ​ഡി​യോ​യി​ല്‍, ഒ​രു മ​ര​ത്തി​ല്‍ നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക്, ര​ണ്ടാ​മ​ത്തെ മ​ര​ത്തി​ല്‍ നി​ന്ന് മൂ​ന്നാ​മ​ത്തെ മ​ര​ത്തി​ലേ​ക്ക് കു​ര​ങ്ങി​നെ​പ്പോ​ലെ ചാ​ടു​ന്ന​തും കാ​ണാം.

ഇ​യാ​ള്‍ 196 അ​ടി ഉ​യ​ര​മു​ള്ള മ​രം അ​നാ​യാ​സ​മാ​യി ക​യ​റു​ന്ന​താ​യും കാ​ണാം. ഒ​രു മ​ര​ത്തി​ല്‍ നി​ന്ന് മ​റ്റൊ​രു മ​ര​ത്തി​ലേ​ക്ക് ഒ​രു കു​ര​ങ്ങി​നെ​പ്പോ​ലെ അ​നാ​യാ​സ​മാ​യി​ട്ടാ​ണ് ആള് ചാ​ടു​ന്നത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ നെ​റ്റി​സ​നെ ആ​കെ അ​മ്പ​ര​പ്പി​ക്കു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ 20 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് അ​ദ്ദേ​ഹ​ത്തെ പി​ന്തു​ട​രു​ന്ന​ത്. അ​ന്‍​ഡോ​റ​യി​ലെ പ​ര്‍​വ​ത​നി​ര​ക​ളി​ലാ​ണ് ലി​യോ വ​ള​ര്‍​ന്ന​ത്, ഏ​ക​ദേ​ശം 20 വ​ര്‍​ഷ​മാ​യി പാ​ര്‍​ക്ക​റും മ​ല​ക​യ​റ്റ​വും പ​രി​ശീ​ലി​ക്കു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.