പ​തി​മൂ​ന്നാം നി​ല​യി​ല്‍ നി​ന്ന് വീ​ഴ​ച; പ​ക്ഷെ യു​വ​തി ര​ക്ഷ​പ്പെ​ട്ടു
Thursday, July 25, 2024 3:26 PM IST
ഉ​യ​ര​ത്തി​ല്‍ നി​ന്നു​ള്ള വീ​ഴ​ച മ​ര​ണ​ത്തി​നൊ അം​ഗ വൈ​ക​ല്യ​ങ്ങ​ള്‍​ക്കൊ ഒ​ക്കെ കാ​ര​ണ​മാ​കു​മ​ല്ലൊ. പ്ര​ത്യേ​കി​ച്ച് കെ​ട്ടി​ട​ങ്ങ​ളി​ല്‍ നി​ന്നൊ​ക്കെ വീ​ണാ​ല്‍. പ​ക്ഷെ എ​ല്ലാ​യ്‌​പ്പോ​ഴും അ​ങ്ങ​നെ സം​ഭ​വി​ക്കി​ല്ല.

അ​ത്ത​ര​മൊ​രു സം​ഭ​വം ക​ഴി​ഞ്ഞി​ടെ​യു​ണ്ടാ​യി. റ​ഷ്യ​യി​ലെ ഏ​വി​യേ​ഷ​ന്‍ സ്ട്രീ​റ്റി​ല്‍ നോ​വോ​സി​ബി​ര്‍​സ്‌​കി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു യു​വ​തി നി​ല​ത്തേ​യ്ക്ക് വ​ന്ന് വീ​ഴു​ക​യാ​ണ്. 13-ാം നി​ല​യി​ല്‍ നി​ന്നാ​ണ​ത്രെ ഈ ​വീ​ഴ്ച.​ എ​ന്നാ​ല്‍ ഈ 22 ​കാ​രി​ക്ക് നി​സാ​ര പ​രി​ക്ക് മാ​ത്ര​മാ​ണ് സം​ഭ​വി​ച്ച​ത്. അ​തി​നൊ​രു കാ​ര​ണം അ​വ​ള്‍ വീ​ണ​ത് പു​ല്‍​ത്ത​കി​ടി​യി​ലാ​ണ്.

എ​ന്നി​രു​ന്നാ​ലും മ​ര​ണം സം​ഭ​വി​ക്കാ​ഞ്ഞ​ത് തി​ക​ച്ചും ഭാ​ഗ്യം നി​മി​ത്ത​മാ​ണ്. അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്രെ. എ​ന്താ​യാ​ലും നി​ല​വി​ല്‍ ആ​ള്‍ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്നാ​ണ് വി​വ​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.