നാ​യ​ക​ളെ നാ​ലു​വ​ര്‍​ഷ​മാ​യി കൂ​ട്ടി​ലി​ട്ട് ക്രൂ​ര​ത; രോ​ഷം​പൂ​ണ്ട് നെ​റ്റി​സ​ണ്‍​സ്
Wednesday, July 24, 2024 11:55 AM IST
നാ​യ​ക​ളെ​യും പൂ​ച്ച​യേ​യു​മൊ​ക്കെ മ​നു​ഷ്യ​ര്‍ വീ​ട്ടി​ല്‍ വ​ള​ര്‍​ത്താ​റു​ണ്ട്. ഏ​റെ ഇ​ണ​ങ്ങു​ന്ന അ​വ ആ ​കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം കു​സൃ​തി​യൊ​ക്കെ കാ​ട്ടി ന​ട​ക്കും. എ​ന്നാ​ല്‍ മും​ബൈ​യി​ലെ ര​ണ്ട് നാ​യ​ക​ള്‍ നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ എ​ത്ത​പ്പെ​ട്ട​ത് ഒ​രു "സൈ​ക്കോ'​യു​ടെ അ​ടു​ത്താ​യി​രു​ന്നു.

പ​ന്‍​വേ​ലി​ല്‍ താ​മ​സി​ക്കു​ന്ന സു​നി​ല്‍ കൊ​റാ​ഡെ എ​ന്ന​യാ​ളാ​ണ് ഈ ​വ്യ​ക്തി. ഈ ​ദ്രോ​ഹി ര​ണ്ട് പോ​മ​റേ​നി​യ​ന്‍ നാ​യ​ക​ളെ കൂ​ട്ടി​ലാ​ക്കി വ​ള​ര്‍​ത്തി. നാ​യ​ക​ള്‍​ക്ക് റോ​ക്കി, സ്വീ​റ്റി എ​ന്ന് പേ​രു​മി​ട്ട്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി അ​വ​യെ കൂ​ട്ടി​ല്‍ നി​ന്നും ഇ​റ​ക്കാ​ന്‍ ഇ​യാ​ള്‍ ത​യാ​റാ​യി​ല്ല. ഫ​ല​ത്തി​ല്‍ മ​ല​മൂ​ത്ര​വി​സ​ര്‍​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നാ​ലു​വ​ര്‍​ഷ​ങ്ങ​ള്‍ അ​വ ചി​ല​വ​ഴി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ അ​ധി​കാ​രി​ക​ള്‍ സ്ഥ​ല​ത്തെ​ത്തി. ഉ​ട​മ​യ്‌​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്ത​താ​യാ​ണ് വി​വ​രം.

ദൃ​ശ്യ​ങ്ങ​ളി​ല്‍ നാ​യ​ക​ള്‍ കൂ​ട്ടി​ല്‍ കി​ട​ന്ന് കു​ര​യ്ക്കു​ന്ന​താ​യി കാ​ണാം. കൂ​ടാ​കെ വൃ​ത്തി​ഹീ​ന​മാ​ണ്. അ​ധി​കാ​രി​ക​ള്‍ നാ​യ​ക​ളെ പു​റ​ത്തെ​ത്തി​ച്ചു. ശേ​ഷം അ​വ​യ്ക്ക് വേ​ണ്ട ചി​കി​ത്സ ന​ല്‍​കി. നി​ല​വി​ല്‍ ഈ ​നായ​ക​ളെ മ​റ്റൊ​രു കു​ടും​ബം ഏ​റ്റെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

ഇ​ത്ര​യും ക്രൂ​ര​ത കാ​ട്ടി​യ സു​നി​ലി​നെ​ലും ഇ​ങ്ങ​നെ​ത​ന്നെ അ​തേ കൂ​ട്ടി​ല​ട​യ്ക്ക​ണ​മെ​ന്നാ​ണ് നെ​റ്റി​സ​ണ്‍​സി​ല്‍ ചി​ല​ര്‍ രോ​ഷ​ത്തോ​ടെ പ​റ​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.