മെ​ട്രോ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കാ​ത്തി​രി​ക്കു​ന്ന കു​ട്ടി​യെ കാ​ണാ​ന്‍ അ​മ്മ പാ​ഞ്ഞെ​ത്തി​യ​പ്പോ​ള്‍; വീ​ഡി​യോ
Friday, July 12, 2024 3:39 PM IST
അ​മ്മ​യേ​യും കാ​ത്ത് ഒ​രു കു​ഞ്ഞി​രി​ക്കു​മ്പോ​ഴു​ള്ള മു​ഖ​ഭാ​വം ന​മ്മ​ളി​ല്‍ വ​ല്ലാ​ത്ത വി​കാ​ര​മാ​കും സൃ​ഷ്ടി​ക്കു​ക. അ​വന്‍റെ നി​ഷ്‌​ക​ള​ങ്ക​മാ​യ സ്‌​നേ​ഹം ആ ​അ​മ്മ​യി​ല്‍ മാ​ത്ര​മ​ല്ല കാ​ഴ്ച​ക്കാ​രി​ലും ആ​ന​ന്ദം നി​റ​യ്ക്കും. ജോ​ലി​യു​ടെ തി​ര​ക്കി​നാ​ലും മ​റ്റും പ​ല അ​മ്മ​മ്മാ​ര്‍​ക്കും ത​ങ്ങ​ളു​ടെ മ​ക്ക​ള്‍​​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​റി​ല്ല.

അ​തി​നാ​ല്‍​ത്ത​ന്നെ അ​വ​ര്‍ ത​മ്മി​ല്‍ ക​ണ്ടു​മു​ട്ടു​ന്ന സ​മ​യ​ങ്ങ​ള്‍ വ​ള​രെ ഹൃ​ദ്യ​വു​മാ​ണ്. ഇ​പ്പോ​ഴി​താ ത​ന്‍റെ അ​മ്മ​യു​ടെ വ​ര​വും കാ​ത്ത് മെ​ട്രോ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ല്‍​ക്കു​ന്ന ഒ​രു കു​ട്ടി നെ​റ്റി​സ​ന്‍റെ ഹൃ​ദ​യം ക​വ​രു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത് ഇ​ന്തോ​നേ​ഷ്യ​യി​ലെ ഒ​രു കാ​ഴ്ച​യാ​ണ്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ത​ന്‍റെ മ​ക​നു​മാ​യി ഒ​രു സ്‌​റ്റേ​ഷ​നി​ല്‍ കാ​ത്ത് നി​ല്‍​ക്കു​ന്നു. ഈ ​സ​മ​യം മെ​ട്രോ ട്രെ​യി​ന്‍ ക​ട​ന്നു​വ​രു​ന്നു. കാ​ഴ്ച​ക്കാ​ര്‍​ക്ക് ഒ​രു മ​ധു​ര സ​ര്‍​പ്രൈ​സ് വീ​ഡി​യോ ന​ല്‍​കു​ന്നു​ണ്ട്.

കാ​ര​ണം ഈ ​കു​ട്ടി കാ​ത്തി​രി​ക്കു​ന്ന അ​മ്മ ഒ​രു യാ​ത്ര​ക്കാ​രി​യാ​യ​ല്ല മ​റി​ച്ച് മെ​ട്രോ ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റാ​ണ്. അ​വ​ള്‍ ട്രെ​യി​നി​ല്‍ നി​ന്നും മ​ക​നെ കൈ​വീ​ശി കാ​ട്ടു​ന്നു. പി​ന്നീ​ട് ഈ ​അ​മ്മ മ​ക​നു​മാ​യി ട്രെ​യി​നി​നു​ള്ളില്‍ നി​ല്‍​ക്കു​ന്ന​താ​യും കാ​ണാം.

വൈ​റ​ലാ​യി മാ​റി​യ ഈ ​കാ​ഴ്ച​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​തി​ല്‍ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച അ​മ്മ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഇ​ത് വ​ള​രെ മ​നോ​ഹ​ര​മാ​ണ്' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.