ജോ​ലി​ക്കി​ടെ കു​ര​ങ്ങ​നു​മൊ​ത്ത് കു​ട്ടി​ക്ക​ളി; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്
Thursday, July 11, 2024 12:03 PM IST
ക​ഴി​ഞ്ഞ​ദി​വ​സം ന​മ്മു​ടെ നാ​ട്ടി​ല്‍ ജോ​ലി​ക്കി​ടെ ജീ​വ​ന​ക്കാ​ര്‍ റീ​ല്‍​സ് ചെ​യ്ത​ത് വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്ന​ല്ലൊ. പ​ല​രും സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​റ​പ്പെ​ന്ന് ക​രു​തി​യെ​ങ്കി​ലും മ​റി​ച്ചാ​ണ് സം​ഭ​വി​ച്ച​ത്. മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ര്‍ ഞാ​യ​റാ​ഴ്ച ജോ​ലി ചെ​യ്ത​തി​ല്‍ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

എ​ന്നാ​ല്‍ എ​ല്ലാ​യി​ട​ത്തും അ​ങ്ങ​നെ സം​ഭ​വി​ക്കി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് അ​ടു​ത്തി​ടെ യു​പി​യി​ല്‍ ഉ​ണ്ടാ​യ ഒ​രു സം​ഭ​വം. ബ​ഹ്‌​റൈ​ച്ചി​ലെ ഒ​രു സ​ര്‍​ക്കാ​ര്‍ വ​നി​താ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​ര്‍ ഡ്യൂ​ട്ടി​ക്കി​ടെ ഒ​രു കു​ട്ടി​ക്കു​ര​ങ്ങ​നു​മാ​യി ക​ളി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യി​രു​ന്നു.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​കാ​രം ചി​ല ന​ഴ്സു​മാ​ര്‍ ഡ്യൂ​ട്ടി റൂ​മി​ലെ ക​സേ​ര​ക​ളി​ല്‍ ഇ​രു​ക്കു​ക​യാ​ണ്. ഈ ​സ​മ​യം ഒ​രു ചെ​റി​യ കു​ര​ങ്ങ​ന്‍ മേ​ശ​പ്പു​റ​ത്ത് ചാ​ടി​ക്ക​ളി​ക്കു​ന്നു. അ​വ​രോ​ട് ന​ല്ല രീ​തി​യി​ല്‍ ഇ​ണ​ങ്ങി​യ കു​ര​ങ്ങ​ള്‍ അ​വ​ര്‍ വി​ളി​ക്കു​ന്ന​യി​ട​ത്തേ​യ്ക്ക് എ​ത്തു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ​ടി​യെ​ടു​ത്തു. ന​ഴ്‌​സു​മാ​രെ മു​ഴു​വ​ന്‍ പേ​രെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സ​ഞ്ജ​യ് ഖ​ത്രി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.​ഡ്യൂ​ട്ടി സ​മ​യ​ത്ത് ന​ഴ്സു​മാ​ര്‍ കു​ര​ങ്ങി​നെ ഉ​പ​യോ​ഗി​ച്ച് റീ​ലു​ണ്ടാ​ക്കു​ക​യും ജോ​ലി​യി​ല്‍ അ​ശ്ര​ദ്ധ കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​ത് ആ​ശു​പ​ത്രി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ച്ചെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

അ​ഞ്ജ​ലി, കി​ര​ണ്‍ സിം​ഗ്, ആ​ഞ്ച​ല്‍ ശു​ക്ല, പ്രി​യ റി​ച്ചാ​ര്‍​ഡ്, പൂ​നം പാ​ണ്ഡെ, സ​ന്ധ്യാ സിം​ഗ് എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. എ​ന്താ​യാ​ലും വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​യ​ത് ഗൗ​ര​വ​ക​ര​മാ​യ സ​മീ​പ​നം എ​ന്നാ​ണ് ചി​ല​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.