വീ​ണ്ടും എ​ത്തി​യി​രി​ക്കു​ന്നു "ഡാ​ന്‍​സിം​ഗ് ദാ​ദി'; വൈ​റ​ല്‍ വീ​ഡി​യോ
Tuesday, July 9, 2024 11:27 AM IST
കു​റേ കാ​ലം മു​ന്നേ തന്‍റെ ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ നി​മി​ത്തം പ്രാ​യം വെ​റു​മൊ​രു സം​ഖ്യ​യാ​ണെ​ന്ന് തെ​ളി​യി​ച്ച ഒ​രു മു​ത്ത​ശ്ശി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യി​രു​ന്നു. "ഡാ​ന്‍​സിം​ഗ് ദാ​ദി' എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​വി ബാ​ല ശ​ര്‍​മ്മ ആ​യി​രു​ന്ന​ത്. ഇ​പ്പോ​ഴി​താ പു​തി​യൊ​രു നൃ​ത്ത​വു​മാ​യി എ​ത്തി വൈ​റ​ലാ​വു​ക​യാ​ണ് ഈ ​മു​ത്ത​ശ്ശി.

ഇ​ത്ത​വ​ണ കൊ​ച്ചു മ​ക​ള്‍ മി​റ​യ്‌​ക്കൊ​പ്പ​മാ​ണ് ഇ​വ​ര്‍ ചു​വ​ടു​വ​ച്ച​ത്. വി​ക്കി കൗ​ശ​ല്‍-​തൃ​പ്തി ദി​മ്രി ചി​ത്ര​മാ​യ "ബാ​ഡ് ന്യൂ​സ്' എ​ന്ന​തി​ലു​ള്ള "തൗ​ബ തൗ​ബ' എ​ന്ന ഗാ​ന​ത്തി​നാ​ണ് മു​ത്ത​ശ്ശി​യും കൊ​ച്ചു​മ​ക​ളും നൃ​ത്തം ചെ​യ്യു​ന്ന​ത്.

ര​ണ്ടാ​ളും വ​ള​രെ ഊ​ര്‍​ജ​സ്വ​ല​ത​യോ​ടെ​യാ​ണ് നൃ​ത്തം ചെ​യ്യു​ന്ന​ത്. ഗാ​യ​ക​ന്‍ ക​ര​ണ്‍ ഔ​ജ്‌ല ആ​ല​പി​ച്ച ഈ ​ഗാ​ന​ത്തി​ന് ഇ​വ​ര്‍ ത​ക​ര്‍​ത്താ​ടി​യ​ത് നെ​റ്റി​സ​ണ്‍​സി​ന് ബോ​ധി​ച്ചു. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും ഈ ​നൃ​ത്ത​ത്തി​ന് ല​ഭി​ച്ചു. "ഹൈ-​എ​ന​ര്‍​ജി ഡാ​ന്‍​സ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.