മ​റ​വ​ന്‍​തു​രു​ത്ത് വി​ളി​ക്കു​ന്നു; ഗ്രാ​മ​ക്കാ​ഴ്ച​ക​ളും സാ​ഹ​സി​ക​ത​യും ആ​സ്വ​ദി​ച്ചു​ള്ള യാ​ത്ര​യ്ക്കാ​യി...
Wednesday, October 30, 2024 2:12 PM IST
സീ​മ മോ​ഹ​ന്‍​ലാ​ല്‍
പ​ച്ച​പ്പും ചെ​റു​ഗ്രാ​മ​ങ്ങ​ളും കൊ​ണ്ട് ചു​റ്റ​പ്പെ​ട്ട കോ​ട്ട​യം ജി​ല്ല​യി​ലെ മനോഹര ദ്വീ​പാ​ണ് മ​റ​വ​ന്‍​തു​രു​ത്ത്. മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ 3.5 കി​ലോ​മീ​റ്റ​ര്‍ ക​നാ​ലി​ലൂ​ടെ​യു​ള്ള ക​യാ​ക്കിം​ഗ്. ക​യാ​ക്കിം​ഗി​ലുട​നീ​ളം ക​ണ്ടാ​സ്വ​ദി​ക്കാ​ന്‍ പു​ഴ​യ്ക്ക് ഇ​രു​വ​ശ​ത്തു​മാ​യി ഗ്രാ​മീ​ണ ജീ​വി​ത​ങ്ങ​ള്‍.

ക​യാ​ക്കിം​ഗ് ക​ഴി​ഞ്ഞെ​ത്തു​മ്പോ​ള്‍ ക​ഴി​ക്കാ​ന്‍ സ്വാ​ദി​ഷ്ട​മാ​യ നാ​ട​ന്‍ വി​ഭ​വ​ങ്ങ​ള്‍... ഇ​വി​ട​ത്തെ ഗ്രാ​മ​ക്കാ​ഴ്ച​ക​ളും സാ​ഹ​സി​ക​ത​യും ആ​സ്വ​ദി​ച്ചു​ള്ള യാ​ത്ര ന​വ്യാ​നു​ഭ​വ​മാ​ക്കി മാ​റ്റി മ​ട​ങ്ങു​ന്ന സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും എ​ണ്ണം അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്.

മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ​യും വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ​യും ഇ​ട​യി​ല്‍ വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന ഗ്രാ​മ​മാ​ണി​ത്. ന്യൂ​യോ​ര്‍​ക്ക് ടൈം​സ് 2023 ല്‍ ​ലോ​ക​ത്ത് ക​ണ്ടി​രി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ല്‍ മ​റ​വ​ന്‍​തു​രു​ത്തും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.

ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ വാ​ട്ട​ര്‍ സ്ട്രീ​റ്റ് പ​ദ്ധ​തി​യും ആ​ര്‍​ട്ട് സ്ട്രീ​റ്റ് പ​ദ്ധ​തി​യു​മാ​ണ് മ​റ​വ​ന്‍​തു​ര​ത്തി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം മി​ഷ​ന്‍ സൊസൈറ്റി സിഇഒ കെ.​ രൂ​പേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​റ​വ​ന്‍​തു​രു​ത്തി​ല്‍ വാ​ട്ട​ര്‍ സ്ട്രീ​റ്റ്, ആ​ര്‍​ട്ട് സ്ട്രീ​റ്റ് പ​ദ്ധ​തി​ക​ള്‍ സ​ജ്ജ​മാ​യ​ത്.



ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യാ​യി ആ​ര്‍​ട്ട് സ്ട്രീ​റ്റ്
മ​റ​വ​ന്‍​തു​രു​ത്തി​ലേ​ക്ക് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത് റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും വീ​ടു​ക​ളു​ടെ മ​തി​ലു​ക​ളി​ല്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ളോ​ടു​കൂ​ടി​യ ആ​ര്‍​ട്ട് സ്ട്രീ​റ്റാ​ണ്. ദ്വീ​പി​ന്‍റെ ജീ​വി​ത​ത്തെ​യും ച​രി​ത്ര​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ഓ​രോ ചി​ത്ര​ങ്ങ​ളും. ക​ക്ക വാ​രി​യും ത​ടി​വെ​ട്ടി​യും ചി​കി​രി പി​രി​ച്ചും ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ ഗ്രാ​മീ​ണ​രു​ടെ ചി​ത്ര​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

കേ​ര​ള​ത്തി​ലെ ക​ലാ​രൂ​പ​ങ്ങ​ളും കാ​ഴ്ച്ച​ക്കാ​ര്‍​ക്ക് മി​ഴി​വേ​കു​ന്നു. അ​പൂ​ര്‍​വ പ്രാ​ദേ​ശി​ക പ​ക്ഷി​ക​ളു​ടെ​യും മ​ത്സ്യ​ങ്ങ​ളു​ടെ​യും മ​റ്റ് ക​ഥ​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര ചു​വ​ര്‍ ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. ആ​ര്‍​ട്ട് സ്ട്രീ​റ്റ് പ​ദ്ധ​തി കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ​തും മ​റ​വ​ന്‍​തു​രു​ത്തി​ലാ​ണ്.

നാ​ട്ടു തോ​ടു​ക​ളി​ലൂ​ടെ ഒ​രു രാ​ത്രി സ​ഫാ​രി
സൂ​ര്യാ​സ്ത​മയ സ​മ​യ​ത്ത് തോ​ടു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര ഗം​ഭീ​ര അ​നു​ഭ​വ​മാ​ണ് സ​ഞ്ചാ​രി​ക​ള്‍​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്. തോ​ടി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള ഗ്രാ​മീ​ണ ജീ​വി​ത​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞു കൊ​ണ്ടു​ള്ള യാ​ത്ര സ​ഞ്ചാ​രി​ക​ള്‍​ക്ക് ഹൃ​ദ്യാ​നു​ഭ​വ​മാ​ണ്.

ഇ​രു​വ​ശ​ത്തും ചൂ​ടു ചാ​യ​യും ചെ​റു​ക​ടി​ക​ളു​മാ​യി ചെ​റി​യ ചാ​യ​ക്ക​ട​ക​ളു​മു​ണ്ട്. പു​ഴ​യി​ലൂ​ടെ ക​ണ്‍​ട്രി ബോ​ട്ടിം​ഗ്, കോ​റ​ക്കി​ള്‍ ബോ​ട്ടിം​ഗ്, ശി​കാ​ര ബോ​ട്ട് എ​ന്നി​വ​യി​ലും യാ​ത്ര ചെ​യ്യാം. ടൂ​റി​സം വ​കു​പ്പ് ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​നി​ലൂ​ടെ ന​ട​പ്പാ​ക്കി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വാ​ട്ട​ര്‍ സ്ട്രീ​റ്റ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പത്തു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് മ​റ​വ​ന്‍​തു​രു​ത്ത്.

വാ​ട്ട​ര്‍ സ്ട്രീ​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ കൈ​വ​ഴി​ക​ളാ​യ പു​ഴ​ക​ളും 18 ക​നാ​ലു​ക​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ലോ​ക ടൂ​റി​സം ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ മു​ദ്രാ​വാ​ക്യ​മാ​യ "ടൂ​റി​സം ഫോ​ര്‍ ഇ​ന്‍​ക്ലൂ​സീ​വ് ഗ്രോ​ത്ത്' എ​ന്ന മാ​തൃ​ക​യി​ല്‍ പ​ങ്കാ​ളി​ത്ത ടൂ​റി​സം വി​ക​സ​ന സ​മീ​പ​ന​മാ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കി​യ​ത്.

2022 ലെ ​ല​ണ്ട​നി​ലെ വേ​ള്‍​ഡ് ട്രാ​വ​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ (ഡ​ബ്ല്യു​ടി​എം) കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ സ്ട്രീ​റ്റ് പ്രോ​ജ​ക്റ്റ് പ്ര​ശം​സി​ക്ക​പ്പെ​ട്ടു, "ജ​ലം സം​ര​ക്ഷി​ക്കു​ന്ന​തി​നും ജ​ല​സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ത​ര​ണ​ത്തി​നും' അ​വാ​ര്‍​ഡ് ല​ഭി​ച്ചു.


സാ​ഹ​സി​ക​ത നി​റ​ഞ്ഞ ക​യാ​ക്കിം​ഗ്
അ​ല്‍​പം സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണെ​ങ്കി​ലും ക​യാ​ക്കിം​ഗ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്. മൂ​ഴി​ക്ക​ലും പ​ഞ്ഞി​പ്പാ​ല​ത്തും നി​ന്ന് ആ​രം​ഭി​ക്കു​ന്ന ക​യാ​ക്കിം​ഗ് അ​രി​വാ​ള്‍ തോ​ട് ചു​റ്റി മൂ​വാ​റ്റു​പു​ഴ​യാ​റി​ലൂ​ടെ സ​ഞ്ച​രി​ക്കും. 3.5 കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ക​യാ​ക്കിം​ഗ് ന​ട​ത്താം.

സൂ​ര്യോ​ദ​യം ഹൈ​ലൈ​റ്റാ​യു​ള്ള രാ​വി​ലെ 5.30 ന് ​ആ​രം​ഭി​ച്ച് ഒ​മ്പ​തി​ന് അ​വ​സാ​നി​ക്കു​ന്ന ട്രി​പ്പു​ണ്ട്. സൂ​ര്യാ​സ്ത​മ​യം ആ​ക​ര്‍​ഷ​ണ​മാ​യ ക​യാ​ക്കിം​ഗ് ട്രി​പ്പ് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ല്‍ 6.30 വ​രെ നീ​ളും. ഒ​രാ​ള്‍​ക്കും, ര​ണ്ടു​പേ​ര്‍​ക്കും നി​ന്നു​തു​ഴ​യാ​വു​ന്ന എ​സ്‌യുപി ത​ര​ത്തി​ലു​ള്ള മൂ​ന്ന് ക​യാ​ക്കു​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മു​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ കൈ​വ​ഴി​ക​ളി​ലൂ​ടെ സ്വ​യം തു​ഴ​ഞ്ഞു​പോ​കു​ന്ന ക​യാ​ക്കി​ങ്ങി​ലൂ​ടെ 20 പേ​രു​ള്ള ഒ​രു ബാ​ച്ചി​നൊ​പ്പം 2 ട്രെ​യി​ന​ര്‍​മാ​രു​മു​ണ്ടാ​കും. ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ക്കേ​ണ്ട രീ​തി​യും തു​ഴ​യേ​ണ്ട രീ​തി​യു​മെ​ല്ലാം അ​വ​ര്‍ കൃ​ത്യ​മാ​യി പ​റ​ഞ്ഞു​ത​രും. അ​പ​ക​ട സാ​ധ്യ​ത കു​റ​വു​ള്ള പ്ര​ദേ​ശ​ത്തെ വെ​ള​ള​ത്തി​ല്‍ ഇ​റ​ക്കി ട്രെ​യി​നിംഗ് ന​ല്‍​കും.

സിം​ഗി​ള്‍ ക​യാ​ക്കും ഡ​ബി​ള്‍ ക​യാ​ക്കു​മു​ണ്ട്. കു​ട്ടി​ക​ളും കു​ടും​ബ​വു​മാ​യി വ​രു​ന്ന​വ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് ഡ​ബി​ള്‍ ക​യാ​ക്ക്. ട്രെ​യി​നി​ങ്ങി​നു ശേ​ഷം സ്വ​യം തു​ഴ​ഞ്ഞെ​ത്തു​ന്ന​ത് മൂ​വാ​റ്റു​പു​ഴ​യാ​റി​ലേ​ക്കാ​ണ്. മു​ന്നി​ലും പു​റ​കി​ലു​മാ​യി ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രു​ള്ള​തു​കൊ​ണ്ടു നി​ര്‍​ഭ​യ​മാ​യി തു​ഴ​യാം. പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള തു​രു​ത്തു​മ്മ​ല്‍ തൂ​ക്കു​പാ​ല​ത്തി​ന​ടി​യി​ലൂ​ടെ തു​ഴ​ഞ്ഞെ​ത്തു​ന്ന​ത് തു​രു​ത്തി​ന​ക​ത്തു​ള്ള തോ​ടു​ക​ളി​ലേ​ക്കാ​ണ്.

ഉ​ള്‍​തോ​ടു​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ യാ​ത്ര​യി​ല്‍ കൂ​ടു​ത​ല്‍ സാ​ഹ​സി​ക​ത നി​റ​യു​ന്നു.​പ്ര​ദേ​ശ​വാ​സി​ക​ള്‍ തോ​ടി​നു മു​ക​ളി​ലൂ​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള ചെ​റി​യ തടിപ്പാ​ല​ങ്ങ​ള്‍​ക്ക​ടി​യി​ലൂ​ടെ വേ​ണം മു​ന്നോ​ട്ടു നീ​ങ്ങാ​ന്‍. വെ​ള്ള​ത്തി​നും പാ​ല​ത്തി​നു​മി​ട​യി​ലു​ള്ള ഉ​യ​രം കു​റ​വാ​​യ​തി​നാ​ല്‍ ത​ല കു​നി​ക്ക​ണം.

ഗ്രാ​മീ​ണ ക​ലാ​രൂ​പ​ങ്ങ​ള്‍
കും​ഭ ഭ​ര​ണി മു​ത​ല്‍ തീ​യാ​ട്ട് വ​രെ നീ​ളു​ന്ന ഉ​ത്സ​വനാ​ളു​ക​ളി​ലാ​ണ് മ​റ​വ​ന്‍​തു​രു​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ള്‍ ക​ടൂ​ത​ലാ​യി എ​ത്തു​ന്ന​ത്. കും​ഭം മു​ത​ല്‍ മേ​ടം വ​രെ​യാ​ണ് ഈ ​ഊ​ത്സ​വം. അ​ഞ്ച് നി​റ​ത്തി​ലു​ള്ള പൊ​ടി​ക്കൊ​ണ്ട് ക​ളം വ​ര​ച്ച് തീ​യാ​ട്ടു​ണ്ണി എ​ന്ന വി​ഭാ​ഗ​ത്തി​ലെ ആ​ളു​ക​ള്‍ നൃ​ത്തം വ​യ്ക്കു​ന്ന​താ​ണ് തീ​യാ​ട്ട് ഉ​ത്സ​വം. ആറ്റുവേലയും ഗ​രു​ഡ​ന്‍ തൂ​ക്ക​വും സ​ര്‍​പ്പം തു​ള്ള​ലും കാ​ണാ​ന്‍ നി​ര​വ​ധി​പ്പേ​രാ​ണ് എ​ത്താ​റു​ള്ള​ത്. ആ​യോ​ധ​ന​ക​ലാ​രൂ​പ​മാ​യ ക​ള​രി അ​ഭ്യ​സി​ക്കാ​നും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്.

ക​യ​ര്‍ നി​ര്‍​മാ​ണം, ഓ​ല​മെ​ട​യ​ല്‍, പ​പ്പ​ട നി​ര്‍​മാ​ണം എന്നിവയും സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​താ​ണ്. രൂ​ചി​ക​ര​മാ​യ നാ​ട​ന്‍ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​ണ്.

എ​ത്തി​ച്ചേ​രാ​ന്‍
വൈ​ക്കം-എ​റ​ണാ​കു​ളം റൂ​ട്ടി​ല്‍ ടോ​ള്‍ ജം​ഗ്ഷ​നി​ല്‍​നി​ന്ന് പാ​ലാം​ക​ട​വ് റൂ​ട്ടി​ലേ​ക്ക് അ​ര​ കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ല്‍ പ​ഞ്ഞി​പ്പാ​ല​ത്തെ​ത്താം. കു​ല​ശേ​ഖ​ര​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആ​റ്റു​വേ​ല​ക്ക​ട​വ് റോ​ഡി​ലേ​ക്ക് ക​യ​റി അ​ര​ക്കി​ലോ​മീ​റ്റ​ര്‍ യാത്ര ചെയ്താൽ‍ മൂ​ഴി​ക്ക​ല്‍ വാ​യ​ന​ശാ​ല​യു​ടെ മു​ന്‍​പി​ലെ​ത്താം.

ഈ ​ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​യാ​ക്കിം​ഗ് സ്റ്റാ​ര്‍​ട്ടിംഗ് പോ​യി​ന്‍റുക​ള്‍. ത​ല​യോ​ല​പ്പ​റ​മ്പി​ല്‍​നി​ന്ന് വ​രു​ക​യാ​ണെ​ങ്കി​ല്‍ പാ​ലാം​ക​ട​വ് ടോ​ള്‍ റോ​ഡി​ല്‍ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം പി​ന്നി​ട്ടാ​ല്‍ പ​ഞ്ഞി​പ്പാ​ല​ത്ത് എ​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.