പൊന്നിന്റെ മിന്നും കുതിപ്പ്; സ്വർണ വില പുതിയ റിക്കാർഡിൽ
Tuesday, February 4, 2025 10:46 AM IST
കൊച്ചി: സ്വർണ വില പുതിയ റിക്കാർഡിൽ. പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7810 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വർണ വില കുതിച്ചുകയറിയത്. ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്.
ഫെബ്രുവരി ഒന്നിന് 61960 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.