മാറ്റമില്ലാതെ സ്വര്‍ണവില
Monday, March 25, 2024 11:38 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണം 6,125 രൂപയില്‍ തുടരുന്നു. പവന് 49,000 രൂപയിലും തുടരുന്നു. ഈ മാസം 21ന് സ്വര്‍ണവില എക്കാലത്തെയും ഉയരമായ 49,440 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 6,180 രൂപയുമായിരുന്നു അന്നത്തെ വില.
നിലവില്‍ പവന് അരലക്ഷമാകാന് 1,000 രൂപ കൂടി മതി. വിവാഹ സീസണ് ആയതിനാല്‍ തന്നെ സ്വര്‍ണവില ഉയര്‍ന്ന് നില്‍ക്കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം.
നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണത്തില്‍ താല്പര്യം കാട്ടുന്നതും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. ഈ വര്‍ഷാവസാനം കേരളത്തിലെ സ്വര്‍ണവില പവന് 52,000 രൂപ ഭേദിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.