മാറ്റമില്ലതെ സ്വര്‍ണവില
Monday, August 26, 2024 12:30 PM IST
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തിങ്കളാഴ്ച മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച പവന് 280 രൂപയുടെ വര്‍ധിച്ചിരുന്നു.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6,695 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53,560 രൂപയാണ്. വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്. 18 കാരറ്റ് സ്വര്‍ണവിലയും മാറ്റമില്ലാതെ ഗ്രാമിന് 5,540 രൂപയില്‍ തുടരുന്നു.
21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏഴിന് രേഖപ്പെടുത്തിയ 50,800 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ദൃശ്യമായത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.