കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂ​ടി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് തി​ങ്ക​ളാ​ഴ്ച വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ചയും സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്നി​രു​ന്നു.

ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തിന് 6,605 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തിന്‍റെ വി​ല 52,840 രൂ​പ​യാ​യി. 7,205 രൂ​പ​യാ​ണ് ഒ​രു ഗ്രാം 24 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. പ​വ​ന് 57,640 രൂ​പ​യു​മാ​ണ്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് വെ​ള്ളി വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

മാ​ര്‍​ച്ച് 29ന് ​ആ​ണ് സ്വ​ര്‍​ണ​വി​ല ആ​ദ്യ​മാ​യി 50,000 ക​ട​ന്ന​ത്. അ​ന്ന് ഒ​റ്റ​യ​ടി​ക്ക് 440 രൂ​പ വ​ര്‍​ധി​ച്ച് 50,400 രൂ​പ​യിൽ എത്തിയിരുന്നു. ക​ഴി​ഞ്ഞ​മാ​സം 19ന് 54,500 ​ക​ട​ന്ന് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് തീ​ര്‍​ത്തി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​മാ​ണ് കേ​ര​ള​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്,