വിഴിഞ്ഞത്ത് കേന്ദ്രം വിവേചനപരമായ സമീപനം സ്വീകരിക്കുന്നു: മന്ത്രി വാസവൻ
Monday, December 9, 2024 10:57 AM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രം വിവേചനപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ. വിഴിഞ്ഞം വിജിഎഫ് ഫണ്ടുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ വിമർശനം.
കേന്ദ്രം സംസ്ഥാനത്തിന് അർഹതപ്പെട്ടത് തരുന്നില്ല. കേന്ദ്രസർക്കാരിന്റെ സമീപനം വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗിനെ ബാധിക്കില്ല. ഒരു രൂപ പോലും ഇതുവരെ നിർമാണത്തിന് കേന്ദ്രം മുടക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തുത്തുക്കുടി പദ്ധതിയ്ക്ക് കേന്ദ്രം ഗ്രാന്‍ഡ് നൽകുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി ഇനങ്ങളിൽ ലഭിക്കുന്ന വരുമാനത്തെ സംബന്ധിച്ച് കേന്ദ്ര സർക്കാർ മറച്ചു പിടിക്കുകയാണെന്നും വാസവൻ കൂട്ടിച്ചേർത്തു.