നി​ബു ജോ​ണ്‍ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കി​ല്ലെ​ന്ന് വാ​സ​വ​ൻ
നി​ബു ജോ​ണ്‍ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കി​ല്ലെ​ന്ന് വാ​സ​വ​ൻ
Wednesday, August 9, 2023 9:28 PM IST
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ നി​ബു ജോ​ണ്‍ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കി​ല്ലെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. അ​ങ്ങ​നെ ഒ​രു സ്ഥാ​നാ​ർ​ഥി എ​ൽ​ഡി​എ​ഫി​ന് ഉ​ണ്ടാ​കി​ല്ല. അ​ഭ്യൂ​ഹ​ത്തി​നു പി​ന്നി​ൽ കോ​ണ്‍​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ളെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു.

നി​ബു​മാ​യി ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ട​ല്ല. സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റി​നു​ശേ​ഷ​മേ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു​വെ​ന്നും വാ​സ​വ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ നി​ബു ജോ​ണ്‍ എ​ൽ​ഡി​എ​ഫ് പാ​ള​യ​ത്തി​ലേ​ക്ക് പോ​കാ​തി​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ശ്ര​മി​ക്കു​ക​യാ​ണ്. നി​ബു​വി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം.


ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കം ചാ​ണ്ടി ഉ​മ്മ​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച് പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച കോ​ണ്‍​ഗ്ര​സി​ന് നി​ബു​വി​ന്‍റെ നീ​ക്കം വെ​ല്ലു​വി​ളി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.
Related News
<