ശബരിമല: കാനന പാതയിലെ തീർഥാടനം വിലക്കി ഹൈക്കോടതി
Monday, December 2, 2024 11:43 AM IST
കൊച്ചി: ശബരിമലയിൽ കാനന പാതയിലൂടെയുള്ള തീർഥാടനം വിലക്കി ഹൈക്കോടതി. വണ്ടിപെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർഥാടനമാണ് തടഞ്ഞത്. മോശം കാലാവസ്ഥ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ഇനിയൊരുത്തരവ് ഉണ്ടാകും വരെ ഇതുവഴി തീർഥാടനം പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. നേരത്തെ കാനന പാതയിലുടെയുള്ള തീർഥാടനത്തിന് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നിലവിൽ അപകടകരമായ സാഹചര്യം ഇല്ലെങ്കിലും മഴകനത്താൽ ഉണ്ടാകുന്ന അപകട സാധ്യത കണക്കിലെടുത്താണ് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയത്.