പപ്പു യാദവിന് വീണ്ടും വധഭീഷണി
Sunday, December 1, 2024 9:29 AM IST
പാറ്റ്ന: പൂർണിയ എംപി പപ്പു യാദവിന് വീണ്ടും വധഭീഷണി. 24 മണിക്കൂറിനകം ഇല്ലാതാക്കുമെന്ന് അദ്ദേഹത്തിന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയത്.
അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് സന്ദേശം അയച്ച വ്യക്തി അവകാശപ്പെടുന്നത്. .
പിഴവുകളുള്ള ഹിന്ദിയില്‍ അയച്ച സന്ദേശത്തിനൊടുവില്‍ അവസാനദിവസം ആഘോഷിച്ചോളൂ എന്ന് ഇംഗ്ലീഷിലും പറയുന്നുണ്ട്. ഭീഷണി സന്ദേശത്തിനൊപ്പം ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു സ്ഫോടനത്തിന്റെ വീഡിയോയും ചേർത്തിട്ടുണ്ട്.
ലോറന്‍സ് ബിഷ്ണോയി സംഘാംഗങ്ങള്‍ പപ്പുവിന്റെ അരികിലേക്ക് എത്തിക്കഴിഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയില്ലെന്നും വാട്ട്സ്ആപ്പ് സന്ദേശത്തിലുണ്ട്.