കോ​ട്ട​യം: താ​റാ​വു​ക​ളെ മേ​യി​ക്കു​ന്ന​തി​നി​ടെ ക​ർ​ഷ​ക​ൻ മു​ങ്ങി മ​രി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ന് ​കോ​ട്ട​യം മാ​ളി​യേ​ക്ക​ട​വി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ടി​യ​റ​ക്ക​ട​വ് സ്വ​ദേ​ശി സ​ദാ​ന​ന്ദ​ൻ (65) ആ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ങ്ങ​നെ​യാ​ണ് സ​ദാ​ന​ന്ദ​ൻ വ​ള്ള​ത്തി​ൽ നി​ന്നും വെ​ള്ള​ത്തി​ലേ​ക്ക് വീ​ണ​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

താ​റാ​വു​ക​ളെ പാ​ട​ത്തി​റ​ക്കി​യ​തി​നു​ശേ​ഷം വ​ള്ള​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ കൊ​ണ്ടു​പോ​കാ​റു​ള്ള​ത്. ഇ​ങ്ങ​നെ കൊ​ണ്ടു​പോ​കു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന.