ട്രാൻസ് ജെന്‍ഡറെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം; ആറാട്ടണ്ണൻ മുൻകൂർ ജാമ്യ ഹർജി നൽകി
Monday, September 2, 2024 1:05 PM IST
കൊച്ചി: ട്രാൻസ് ജെന്‍ഡറെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ യൂട്രൂബർ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യ ഹർജി നൽകിയത്.
ഹർജി കോടതി ആറാം തിയതിയിലേക്ക് പരിഗണിക്കാൻ മാറ്റി. ഷോർട്ട് ഫിലിം സംവിധായകൻ വിനീത്, അലൻ ജോസ് പെരേര എന്നിവർക്കെതിരേയും കേസുണ്ട്.
ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ വച്ച് മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ് ജെന്‍ഡറെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സന്തോഷ് വർക്കിയുടെയും അലൻ ജോസ് പെരേരയുടെയും ലൈംഗിക താത്പര്യത്തിന് വഴങ്ങണമെന്ന് വിനീത് ആവശ്യപ്പെട്ടു.
സിനിമയുടെ ഭാഗങ്ങൾ വിശദീകരിക്കാനെന്ന് പറഞ്ഞ് തന്നെ ഇവർ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.