ല​ക്‌​നോ: യു​പി​യി​ലെ ഗോ​ണ്ട ജി​ല്ല​യി​ല്‍ ട്രെ​യി​ന്‍ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.15904 ന​മ്പ​ർ ച​ണ്ഡീ​ഗ​ഡ് - ദി​ബ്രു​ഗ​ഡ് എ​ക്സ്പ്ര​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​സ​മി​ലെ ദി​ബ്രു​ഗ​ഡി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്ന ട്രെ​യി​ൻ മോ​ട്ടി​ഗ​ഞ്ച്- ജി​ലാ​ഹി സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ പി​ക്കൗ​ര​യി​ലാ​ണ് പാ​ളം​തെ​റ്റി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ട്രെ​യി​ന്‍റെ 15 ബോ​ഗി​ക​ള്‍ പാ​ളം തെ​റ്റി​യ​താ​യാ​ണ് വി​വ​രം. ഇ​തി​ല്‍ നാ​ല് എ​സി കോ​ച്ചു​ക​ള്‍​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് മ​തി​യാ​യ ചി​കി​ത്സ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നി​ര്‍​ദേ​ശം ന​ല്‍​കി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യും പ​തി​നൊ​ന്ന് ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ച് വി​ട്ട​താ​യും റെ​യി​ൽ​വേ അ​റി​യി​ച്ചു.

നോ​ർ​ത്ത് ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ ല​ക്നോ ഡി​വി​ഷ​നി​ൽ ഹെ​ൽ​പ്പ് ലൈ​ൻ തു​ട​ങ്ങി. ഹെ​ൽ​പ്പ് ലൈ​ൻ: ഫ​ർ​കേ​റ്റിം​ഗ് : 9957555966, മ​രി​യാ​നി : 6001882410, സി​മാ​ൽ​ഗു​രി : 8789543798, ടി​ൻ​സു​കി​യ : 9957555959, ദി​ബ്രു​ഗ​ഡ് : 9957555960