ഭുവനേശ്വർ: പു​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലെ ര​ത്ന​ഭ​ര​ണ്ഡാ​ര​ത്തി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തെ അ​റ ഇ​ന്നു വീ​ണ്ടും തു​റ​ക്കും.

ഭ​ണ്ഡാ​ര​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ൽ നി​ർ​മി​ച്ച താ​ത്കാ​ലി​ക ട്ര​ഷ​റി​യി​ലേ​ക്കു മാ​റ്റു​ന്ന​തി​നാ​ണി​തെ​ന്ന് ശ്രീ ​ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​സ്ജെ​ടി​എ) ത​ല​വ​ൻ അ​റി​യി​ച്ചു. രാ​വി​ലെ 9:51നും ​ഉ​ച്ച​യ്ക്ക് 12:15നും ​ഇ​ട​യി​ൽ ഭ​ണ്ഡാ​രം തു​റ​ക്കാ​നാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം എ​സ്ജെ​ടി​എ ത​ല​വ​ൻ അ​ര​ബി​ന്ദ പ​ഥി, ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജ് ബി​ശ്വ​നാ​ഥ് ര​ഥ്, ജി​ല്ലാ ക​ല​ക്ട​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണു ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

താ​ത്കാ​ലി​ക ട്ര​ഷ​റി പൂ​ർ​ണ​സ​മ​യം സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. അ​ഗ്നി​ശ​മ​ന​സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ മു​ൻ​ക​രു​ത​ലു​ക​ൾ സ​ജ്ജ​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. 46 വ​ർ​ഷ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണു ഭ​ണ്ഡാ​രം തു​റ​ന്ന​ത്.