നാട്ടുകാരില്‍ നിന്ന് ടോള്‍ ; പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധം
Monday, July 1, 2024 7:05 AM IST
പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിൽ ഉള്ളവർക്കായിരുന്നു ഇതുവരെ സൗജന്യ യാത്ര അനുവദിച്ചിരുന്നത്.
ഇതാണ് കരാർ കമ്പനി ഇന്നു മുതൽ റദ്ദാക്കിയത്. നാട്ടുകാരുടെ വാഹനങ്ങളിൽ നിന്ന് ഇന്ന് രാവിലെ 10 മുതല്‍ ടോള്‍ ഈടാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു. തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും തീരുമാനം.
ഇന്നലെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ടോള്‍ പ്ലാസയില്‍ പ്രതിഷേധം നടത്തിയിരുന്നു.