വടക്കാഞ്ചേരി-മണ്ണുത്തി ആറുവരി പാതയിൽ ടോൾ നിരക്കുയർത്തുന്നു; തിങ്കളാഴ്ച മുതൽ പുതിയ നിരക്ക്
Sunday, March 31, 2024 7:27 AM IST
പാലക്കാട്: നിർമാണം പൂർത്തിയാകും മുമ്പേ വടക്കാഞ്ചേരി-മണ്ണുത്തി ആറുവരി പാതയിൽ വീണ്ടും ടോൾ നിരക്ക് ഉയർത്തുന്നു. തിങ്കളാഴ്ച മുതൽ പുതിയ നിരക്കുകളാണ് ഈടാക്കുക.
ടോൾ നിരക്കുകളിലെ വർധനയ്ക്കെതിരെ യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ കുതിരാൺ തുരങ്കങ്ങളിലൊന്ന് താൽക്കാലികമായി അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരക്ക് ഉയർത്തുന്നതിനെതിരെയാണ് പരാതി ഉയർന്നത്.
പണി പൂർത്തിയാക്കാതെ ടോൾ പിരിക്കരുതെന്ന് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയുണ്ട്. ഹർജി പരിഗണിക്കാനിരിക്കെ ആണ് വീണ്ടും നിരക്ക് ഉയർത്തുന്നത്.